ബൊഹീമിയൻ ഓസ്ട്രിയൻ കവി റെയിനർ മറിയ റിൽക്കെ (Rainer Maria Rilke) (4 December 1875 – 29 December 1926) ഏറ്റവും ഭാവഗാനശൈലിയുള്ള ജർമൻ ഭാഷാ കവിയായി അറിയപ്പെടുന്നു. അദ്ധേഹത്തിന്റെ മൈ ലൈഫ് (My Life) എന്ന കവിതയുടെ വിവർത്തനം
മൈ ലൈഫ് – റെയിനർ മറിയ റിൽക്കെ
——————————-
എന്റെ ജീവിതം മുഴുവൻ എന്റേത് മാത്രമാണ്,
പക്ഷെ അതാരെങ്കിലും സമ്മതിച്ച് തരുന്പോൾ
എനിക്ക് നഷ്ടങ്ങൾ സംഭവിക്കുന്നു…
കാരണം എന്റെ ജീവിതം….അത് അനന്തമാണ്
വെള്ളത്തിലെ ഓളങ്ങൾ, ആകാശത്തിന്റെ തണൽ
എല്ലാം എന്റെതാണ്,
അതു പോലെ തന്നെ, എന്റെ ജീവിതവും…
ഒരു ആഗ്രഹവും എന്നെ മാറ്റുന്നില്ല, ഞാൻ പൂർണ്ണമാണ്
നിഷേധങ്ങളും ഉപേക്ഷകളും നൽകി ഞാൻ സ്വയം അടച്ചിടാറില്ല
എന്റെ ദൈന്യംദിന ജീവിതത്തിന്റെ താളാത്മകക്കിടയിൽ
ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല
ഞാൻ ഉത്സാഹവാനാണ്…
എന്റെ ഉത്സാഹം വഴി ഞാൻ എന്റെ കൊച്ചു സാമ്രാജ്യം പണിയുന്നു-
എന്റെ രാവുകളുടെ സ്വപങ്ങളെ യാഥാർഥ്യമാകുന്നു…
എന്തിന് കൂടുതൽ പറയുന്നു….
കടലിന്റെ ആഴങ്ങളിൽ കണ്ണാടിക്കദീതമായ പല കാഴ്ച്ചകളും
ഞാൻ എന്നിലേക്ക് ആകർഷിച്ചെടുക്കുന്നു.
(വിവർത്തനം-മർത്ത്യൻ)
Categories: Malayalam translation
Leave a Reply