റഷ്യൻ കവി വെലിമർ ഖ്ലെബ്നിക്കൊവ് (Velimir Khlebnikov Oct 1885 – Jun 1922) Russian Futurist movement ന്റെ ഒരു പ്രധാന ഭാഗമായിരുന്നു. അദ്ധേഹത്തിന്റെ വിൻഡ് ഈസ് സോങ്ങ് (Wind Is Song) എന്ന കവിതയാണ് ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നത്
വിൻഡ് ഈസ് സോങ്ങ് – വെലിമർ ഖ്ലെബ്നിക്കൊവ്
————————————–
കാറ്റൊരു പാട്ടാണ്
ആരെക്കുറിച്ച്? എന്തിനെ കുറിച്ച്?
ഒരു വാക്കാവാൻ വേണ്ടിയുള്ള വാളിന്റെ വെന്പലാണ്
ജനങ്ങൾ മരണത്തിന്റെ ദിനം വിലപ്പെട്ടതായി കരുതുന്നു
അവരുടെ ഏറ്റവും പ്രിയപ്പെട്ട ഡെയിസി പൂവു പോലെ
ആ മഹാവ്യക്തിയുടെ സംഗീതോപകരണങ്ങളില്‍ നാദമുതിര്‍ക്കുന്ന ലോലമായ കന്പി
ഇന്ന് ചിട്ടപ്പെടുത്തുന്നത് കിഴക്കുള്ളവരാണെന്ന് വിശ്വസിക്കുക
ആ തിളങ്ങുന്ന പര്‍വ്വതത്തിലെ മന്ത്രവാദി ചിലപ്പോൾ
നമുക്ക് പുതിയൊരു പ്രതാപം നൽകിയേക്കാം
പക്ഷെ ഞാൻ കപ്പിത്താനെ, മറ്റുള്ള പലരെയും പോലെ
യുക്തിയുടെ വെള്ള മഞ്ഞു മൂടിയ തൊപ്പി ധരിച്ചോളാം
(വിവർത്തനം-മർത്ത്യൻ)
Categories: Malayalam translation
Leave a Reply