പോയെട്ട്രി – ഉന്പേർട്ടോ സാബാ

umberto sabaഇറ്റാലിയൻ കവി ഉന്പേർട്ടോ സാബായാണ് (Umberto Saba 9 March 1883 – 26 August 1957) നമ്മുടെ ഇന്നത്തെ കവി അദ്ധേഹത്തിന്റെ ‘പോയെട്ട്രി’ എന്ന കവിതയുടെ വിവർത്തനം

പോയെട്ട്രി – ഉന്പേർട്ടോ സാബാ
———————–
അതായത്…
കാറ്റിനാൽ അടിച്ചു തകർക്കപ്പെട്ട മനുഷ്യൻ
അന്ധത പരത്തുന്ന മഞ്ഞ്
അവനു ചുറ്റും നഗരത്തിനെ നിലംപരിശാക്കുന്ന ആർട്ടിക്ക് തീ
ഒരു ചുവരിനോപ്പം തുറക്കുന്ന വാതിൽ

അവൻ അകത്തോട്ട് പോകുന്നു; അവിടെ ജീവനുള്ളൊരു ദയവ് കാണുന്നു `
ഒരു ഇളംചൂടുള്ള മൂലയുടെ മധുരം അനുഭവപ്പെടുന്നു
അവൻ ശല്യപ്പെടുത്തുന്ന സ്വപ്നങ്ങളിൽ പോലും വളരെ
മങ്ങിയതായി മാത്രം കാണുന്ന പ്രസന്നമായ മുഖങ്ങളിൽ
ഒരു മറന്നുപോയ പേര് വന്ന് ഉമ്മ വയ്കുന്നു

അവൻ തിരിച്ചു വരുന്നു അതേ തെരുവിലേക്ക്
ആ തെരുവും പഴയത് പോലെയല്ല
നല്ല കാലാവസ്ഥ തിരിച്ചുവന്നിരിക്കുന്നു
കൈയ്യുകൾ തിരക്കോടെ ഐസുംകട്ടകൾ പൊട്ടിക്കുന്നു
നീലിമ ആകാശത്തും അവന്റെ മനസ്സിലും തിരിച്ചെത്തുന്നു
അവൻ ചിന്തിക്കുന്നു
“എല്ലാ അങ്ങേയറ്റത്തെ തിന്മയും ഒരു നന്മ പ്രവചിക്കുന്നു”
(വിവർത്തനം – മർത്ത്യൻ)Categories: Malayalam translation

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: