ശൂന്യത (Nothing) ഒർഹെ കരേര അന്ദ്രാഡെ
————————————
പുസ്തക ശാലകളിൽ പുസ്തകങ്ങളില്ല
പുസ്തകങ്ങളിൽ വാക്കുകളില്ല
വാക്കുകളിൽ സത്തില്ല
പുറംതോടുകൾ മാത്രമേ ഉള്ളു
മ്യൂസിയമുകളിലും കാത്തിരിപ്പു മുറികളിലും
പെയിന്റ് ചെയ്ത കാൻവാസുകളും അഭിനിവേശങ്ങളും കാണാം
അക്കാദമിയിൽ കിരാത നൃത്തങ്ങളുടെ
റെക്കോർഡിങ്ങുകൾ മാത്രം
വായകളിൽ പുകകൾ മാത്രം
കണ്ണുകളിൽ ദൂരം മാത്രം
രണ്ടു ചെവികളിലും രണഭേരി
മനസ്സിൽ ഒരു മരുഭൂമി കോട്ടുവായയിടുന്നു
നമ്മെ മരുഭൂമികളിൽ നിന്നും ഒന്നും മുക്തമാക്കുന്നില്ല
ഒന്നും നമ്മെ രണഭേരികളിൽ നിന്നും രക്ഷിക്കുന്നില്ല
നിറം ചാലിച്ച പുസ്തകങ്ങളുടെ ഏടുകൾ കൊഴിയുന്നു
എല്ലാം ശൂന്യതയുടെ പുറം തോടുകളാകുന്നു
Categories: Malayalam translation
Leave a Reply