എവരി ഡെ – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ

ingeborg-bachmannഇങ്ങെബ്ബൊർഖ് ബാഖ്മാൻ (Ingeborg Bachmann- 25 June 1926 – 17 October 1973) എന്ന ഓസ്ട്രിയൻ കവയിത്രിയുടെ ‘എവരി ഡെ’ എന്ന കവിതയാണ് ഇന്ന് National Poetry Month Day#3 പ്രമാണിച്ച് വിവർത്തനത്തിനെടുക്കുന്നത്

എവരി ഡെ – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ
——————————-
യുദ്ധം പ്രഖ്യാപിക്കപ്പെടാറില്ല
അത് ഒരു തുടർച്ചയായി മാറിയിരിക്കുന്നു
ഈ രാക്ഷസീയത സാധാരണമായിരിക്കുന്നു
വീരന്മാർ യുദ്ധത്തിൽ നിന്ന് മാറി നിൽക്കുന്നു
ദുർബ്ബലർ യുദ്ധഭൂമിയിലേക്ക് പറഞ്ഞയക്കപ്പെടുന്നു
ഇപ്പോഴത്തെ യൂണിഫോം സഹനശക്തിയാണ്
അതിന്റെ മെഡൽ ഹൃദയത്തിനു മുകളിലുള്ള
പരിതാപകരമായ നക്ഷത്രമാണ്

ഇനി ഒന്നും നടക്കാനില്ലാത്തപ്പോൾ
യുദ്ധായുധങ്ങള്‍ നിശബ്ദമാകുന്പോൾ
എതിരാളി അദൃശ്യമാവുന്പോൾ
മെഡൽ കൊടുക്കപ്പെടുന്നു
അങ്ങിനെ അനന്തമായ യുദ്ധോപകരണങ്ങളുടെ നിഴൽ
ആകാശം മറയ്കുന്നു..

കൊടികൾ ഉപേക്ഷിക്കുന്നതിന്
സുഹൃത്തുക്കളുടെ മുഖത്ത് ശൗര്യം കാണിക്കുന്നതിന്
അയോഗ്യമായ രഹസ്യങ്ങളെ ഒറ്റികൊടുക്കുന്നതിന്
എല്ലാ അധികാരങ്ങളെയും അവഗണിക്കുന്നതിന്
ഇന്ന് മെഡൽ കൊടുക്കപ്പെടുന്നു

-ഇങ്ങെബ്ബൊർഖ് ബാഖ്മാൻ-
വിവർത്തനം-മർത്ത്യൻCategories: Malayalam translation

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: