വിസിറ്റിംഗ് എ ഫ്രെണ്ട് അറ്റ്‌ ദി കോൾഡ് ഷോപ്പ് – മിഗ്വേൽ പിനേറൊ

miguel pineroലോകം വിഡ്ഢി ദിനം ആചരികുന്പോൾ ഞാൻ അമേരിക്കയിൽ ദേശിയ കവിത മാസത്തിന്റെ തുടക്കം കുറിക്കുന്നു. അങ്ങിനെ മിഗ്വേൽ പിനേറോയുടെ ‘വിസിറ്റിംഗ് എ ഫ്രെണ്ട് അറ്റ്‌ ദി കോള്‍ഡ് ഷോപ്പ്’ (visitin a friend-at the cold shop) എന്ന കവിത പരിഭാഷ ചെയ്ത് ഈ കവിത മാസത്തിന് തുടക്കമിടുന്നു….

മിഗ്വേൽ പിനേറൊ ന്യുയോറിക്കന്‍ ഡയസ്പ്പോറയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു.. ഇന്നും ന്യുയോറിക്കന്‍ പോയറ്റ്സ് കഫെ എന്നോ വെറും ന്യുയോറിക്കന്‍ എന്ന വാക്കുച്ചരിക്കുന്പോഴും പിനേറൊയെ ഓർക്കാതെ വയ്യ. പിനേറോയുടെ ഏറ്റവും പ്രശസ്തമായ കവിത ‘ലോവര്‍ ഈസ്റ്റ് സൈഡ് പോയം’ (Lower East Side Poem) ആണെങ്കിലും അത് ഞാൻ കഴിഞ്ഞ ദിവസം തർജ്ജമ ചെയ്തതിനാൽ ദേശീയ കവിത ദിനം (National Poetry Month) ആഘോഷം തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് അദ്ധേഹത്തിന്റെ ‘വിസിറ്റിംഗ് എ ഫ്രെണ്ട് അറ്റ്‌ ദി കോൾഡ് ഷോപ്പ്’ (visitin a friend-at the cold shop) എന്ന കവിത തർജ്ജമ ചെയ്ത് ഈ കവിത മാസത്തിന് തുടക്കമിടുന്നു….

NY3കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് ന്യൂയോര്‍ക്കില്‍ പോയത്…. മിഗ്വേല്‍ പിനേറോയുടെ ‘ലോവര്‍ ഈസ്റ്റ് സൈഡ് പോയം’ (Lower East Side Poem) ആദ്യമായി വായിച്ചപ്പോള്‍ വന്ന ആഗ്രഹമാണ്… പിനേറോ നടന്ന ആ ഈസ്റ്റ് സൈഡ് വഴികളിലൂടെ നടക്കണമെന്ന്… കവിതയില്‍ പറഞ്ഞതു പോലെ

1988 ജൂണ്‍-16ന് മരണമടഞ്ഞ പിനേറോയുടെ ശരീരം അദ്ധേഹത്തിന്റെ ആഗ്രഹ പ്രകാരം ‘ലോവര്‍ ഈസ്റ്റ് സൈഡ് പോയം’എന്ന കവിതയിൽ പറഞ്ഞത് പോലെ ദേഹം കത്തിച്ച ചാരം മാന്‍ഹാട്ടനിലെ ലോവര്‍ ഈസ്റ്റ് സൈഡില്‍ ചിതറുകയായിരുന്നു…

 

വിസിറ്റിംഗ് എ ഫ്രെണ്ട് അറ്റ്‌ ദി കോൾഡ് ഷോപ്പ് – മിഗ്വേൽ പിനേറൊ
—————————————————-
ജോലിക്കാർ ഉച്ചഭക്ഷണം കഴിക്കുന്നിടം
ഒരു മങ്ങിയ സൂര്യൻ അതിന്റെ ചുവന്ന ഞരന്പുകൾ കൊണ്ട്
ടൂത്ത്.പേസ്റ്റ് ഉരച്ച കൺപോളകളിൽ അന്ധത പരത്തുന്നു
ബോൾപ്പോയിന്റ് ഹൈപ്പോഡർമിക്ക് സൂചികളിൽ
നിന്നുമുള്ള പാട്ട് നിങ്ങളുടെ വയറ്റിൽ ഇക്കിളി കൂട്ടുന്നു
ഉച്ചക്കുള്ള ചന്ദ്രന്റെ വെളിച്ചത്തിൽ നിങ്ങളുടെ
കാൽവിരലുകൾ തണുത്തുറയുന്നു
അന്ത്യകൂദാശയുമായി നിങ്ങളെ നാമകരണം ചെയ്ത പുരോഹിതൻ
ഏത് എസ്ക്കലേറ്റർ ഉപയോഗിച്ചു എന്ന വിവരം സൂക്ഷിച്ച
നിങ്ങളുടെ മനസ്സിന്റെ ഉള്ളറയുടെ വാതിൽ കൊട്ടിയടക്കപ്പെടുന്നു

നമ്മളിന്നിവിടെ കൂടിയിരികുന്നത് എന്തിന്?
തന്റെ എല്ലാ കടങ്ങളും തളർന്ന കടക്കാരെയും
നമുക്ക് വേണ്ടി ബാക്കി വച്ച്
നമ്മളെ വിട്ട് പിരിഞ്ഞ് സ്വന്തം
ക്രെഡിറ്റ്‌ കാർഡുകളുടെ സൂട്ടിൽ വിശ്രമിക്കുന്ന
ഈ വിഡ്ഢിയുടെ മേൽ
ശാപ വാക്കുകൾ തുപ്പാൻ വേണ്ടി
നമുക്ക് പ്രാർത്ഥിക്കാം സർവശക്തനായ ദൈവത്തിനോട്
അവന്റെ വലത്തേ ഷൂസിൽ ഒളിപ്പിച്ചു വച്ചിരുന്ന
ഈ ലോട്ടറി ടിക്കറ്റിന് സമ്മാനമടിച്ച് അത് ഈ
വിലാപ യാത്രയുടെ തീവ്രതയും വിലയും കൂട്ടുമെന്ന്

ബോവേറിയിലെ പാർപ്പിടങ്ങളുടെ അടുത്തുള്ള കളിസ്ഥലങ്ങളിൽ
നടക്കുന്ന നാടൻ ബാസ്ക്കറ്റ് ബോൾ കളിയുടെ സ്കോററിയാൻ
ആരും ഒരു ട്രാൻസിസ്ടറോ ചെറിയ റേഡിയോയോ കൊണ്ടുവന്നിട്ടില്ല
അതുകൊണ്ട് നമുക്ക് ഒരു ചെറിയ ടീവി ആ കട്ടെടുത്ത കാർ ബാറ്ററിയിലേക്ക് കുത്താം
എന്നിട്ട് ഭൂമി കറങ്ങുന്നത് കാണാം
ചിലപ്പോൾ ഈ വൃത്തികെട്ടവൻ ജീവിതം മടുത്ത്
അവന്റെ പുരുഷത്ത്വം വീണ്ടെടുത്തെക്കാം എന്നിട്ട്
മയക്കുമരുന്ന് വില്പനക്കാരിൽ നിന്നും ഘടികാരങ്ങളിൽ നിന്നും
ഹീറോ സാൻഡ്വിച്ചുകളിൽ നിന്നും വില കുറഞ്ഞ വീഞ്ഞുകളിൽ നിന്നും
തൊഴിൽ രഹിത വേതനം പറ്റിയേക്കാം

മക്ക്.ഡോണൾഡ് കടയിൽ
തന്റെ തന്നെ നഷ്ടപെട്ട അടിവസ്ത്രം
പട്ടികയിലെ പാചകക്കാരന്റെ മുഖ്യ ഭക്ഷണവിഭവമായി ലഭിച്ച
ഈ മനുഷ്യനോട് ഞാൻ എന്തിന് നിന്ദ്യമായി പെരുമാറുന്നു
അവന്റെ ഷൂസ് മനോഹരമായിരിക്കുന്നു

എന്തിന് അവൻ അത് ഉപയോഗശൂന്യമാക്കി
ഈ പുഴുക്കൾ പക്ഷെ തൂകലിനേയും ചരടിനെയും
മാത്രമേ നിന്ദിക്കൂ

അവനെ അറിയാത്തവരെല്ലാം ഇന്നിവിടെ വന്ന്
അവരുടെ അവസാനത്തെ ആദ്യ സന്ദർശന പ്രണാമങ്ങൾ നല്കി
അവന്റെ കൃത്രിമമുടിയുടെ മുകളിൽ വച്ച പിരിവു പെട്ടിയിൽ
നിന്നും കട്ടെടുത്തു കൊണ്ടുപോയി

എനിക്ക് സന്തോഷമുണ്ട്
അവർ അവനെ ലോങ്ങ്‌ അയലണ്ടിലെക്ക് കൊണ്ടുപോയില്ല
ലോങ്ങ് അയലണ്ടിലെക്കുള്ള വഴി വളരെ അപകടകരമായ ട്രാഫിക്കുള്ളതാണ്
ബ്രൂക്ക്ലിനാണ് വില കുറവ്
ശുഭയാത്രയും
ലാ ഐലായും വളരെ വില കൂടിയതാണ്

അല്ലെങ്കിൽ അവനെ പാർസലയക്കണം
അവന്റെ നെറ്റിയിൽ എയർ മെയിൽ സ്ടന്പോട്ടിച്ച്
കസ്റ്റംസ് പരിശോധനയിലൂടെ
ആരുടേയും കയ്യിൽ പീനട്ട് ബട്ടറുണ്ടോ?
അല്ലെങ്കിൽ സ്കൂൾ ഉച്ച ഭക്ഷണത്തിൽ നിന്നും ബാക്കി വന്ന ജെല്ലി സാൻഡ്വിച്ച്

ഞങ്ങളുടെ കൊക്കെയിൻ ഡീലറായി വേഷം കെട്ടിയ ആ ചാരനിൽ നിന്നും
പണം പിരിക്കാൻ എന്നെ ഏൽപ്പിച്ചു പോയ
എന്റെ കൂട്ടാളിക്ക് വേണ്ടി എന്റെ മനസ്സ് വേദനിക്കുന്നു
ഡോളറിനായി തന്റെ സുഹൃത്തുക്കളെ പറഞ്ഞു വിട്ടവൻ
ഇത് ഞാൻ ചിലവിട്ട ഏറ്റവും ദൈർഖ്യമുള്ള അഞ്ച് നിമിഷങ്ങളാണ്
ഞാൻ എന്റെ പരിശോധന നടത്തട്ടെ എന്നിട്ട് പത്ത് സെന്റ്‌ കൊടുത്ത്
എന്റെ ഒരേയൊരു വിശ്വസ്തനായ സുഹൃത്തിന് ഒരു ഫോൺ വിളിക്കട്ടെ
അതാ കണക്റ്റ് ചെയ്യുന്നു…
-മിഗ്വേൽ പിനേറൊ (പരിഭാഷ മർത്ത്യൻ)-

Note: ന്യൂയോര്‍ക്കും പ്യോട്ടോറിക്കയും കൂടി ചേര്‍ന്നിട്ടാണ് ന്യുയോറിക്കന്‍ എന്ന വാക്കുണ്ടാവുന്നത്…. ന്യുയോര്‍ക്കിലെ പ്യോട്ടോറിക്കന്‍ ഡയസ്പ്പോറയുടെ ഒരു കൂട്ടായ്മയായി തുടങ്ങി ഇന്ന് കവികള്‍ക്കും കലാകാരന്മാര്‍ക്കും അവരുടെ കവിത, സംഗീതം, ഹിപ് ഹോപ്‌, വീഡിയോ, വിഷ്വല്‍ ആര്‍ട്ട്സ്, കോമഡി, തീയറ്റര്‍ എന്നിവ അവതരിപ്പിക്കാനുള്ള ഒരു ജനകീയ സംരംഭമാണ് ന്യുയോറിക്കന്‍ പോയറ്റ്സ് കഫെ…Categories: കവിത, Malayalam translation

Tags: , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: