ഞാൻ അവിടെ നിന്ന് വരുന്നു; എനിക്ക് ഓർമ്മകളുണ്ട്
മർത്ത്യരായി ജനിച്ചവരെപ്പോലെ എനിക്കും ഒരമ്മയുണ്ട്
കുറെ ജനാലകളുള്ള ഒരു വീടുണ്ട്
എനിക്ക് സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട്
പിന്നെ തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട്
എനിക്ക് എന്റേതായ കാഴ്ചകളുണ്ട്
കടൽകാക്കകളാൽ തട്ടിപ്പറിക്കപ്പെട്ട ഒരു തിരമാല പോലെ
മറ്റുള്ളവരേക്കാൾ ഒന്നധികം പുൽക്കൊടിയുണ്ട്
എന്റേത് വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ്
പിന്നെ പക്ഷികളുടെ ഉദാര സംഭാവനയാണ്
ആ അനശ്വരമായ ഒലീവ് മരമാണ്
ഞാൻ വാളുകൾക്ക് മുൻപേ ഈ ഭൂമിയിൽ നടന്നിട്ടുണ്ട്
അതിന്റെ ജീവനുള്ള ശരീരം ഒരു ഭാരമുള്ള മേശയാക്കി മാറ്റിയെടുത്തിട്ടുണ്ട്
ഞാൻ അവിടുന്ന് വരുന്നു;
ആകാശം അതിന്റെ അമ്മക്കായി കരയുംപോൾ..
ഞാൻ ആകാശത്തിനെ അതിന്റെ അമ്മക്ക് മടക്കിക്കൊടുക്കുന്നു
പിന്നെ എന്റെ അസ്തിത്വം വ്യക്തമാക്കാൻ
തിരിച്ചു പോകുന്ന ഒരു മേഘത്തിനെ നോക്കി വാവിട്ട് കരയുന്നു
ഞാൻ നിയമങ്ങൾ ലംഘിക്കുവാനായി
രക്തത്തിന്റെ ന്യായാലയത്തിൽ വിലപോകുന്ന എല്ലാ വാക്കുകളും പഠിക്കുന്നു
ഞാൻ എല്ലാ വാക്കുകളും പഠിച്ചു; എന്നിട്ട് അവയെല്ലാം ലംഘിച്ചു
ഒരൊറ്റ വാക്കുണ്ടാക്കാനായി: മാതൃഭൂമി
This is the Malayalam Translation of Palestinian Poet Mahmoud Darwish’s ‘I come from There’
ഈ കവിതയും മറ്റു പലതും ഈ ആഴ്ച്ചത്തെ മർത്ത്യലോകത്തിൽ
Categories: പോഡ്.കാസ്റ്റ്, Malayalam translation
Leave a Reply