കൂട്ടിലിട്ട പക്ഷിയോട് പറക്കാനറിയുമോ എന്ന് ചോദിച്ചപ്പോൾ അത് പറഞ്ഞു,
കൂട് തുറന്നു വിടാൻ. കൂട് തുറന്നപ്പോൾ അത് മെല്ലെ രണ്ട് കാലും വച്ച് പുറത്തേക്ക് പിച്ച വച്ച് നടന്നു.
ജനാലകളൊക്കെ ഭദ്രമായി പൂട്ടിയിട്ട് പക്ഷി പറക്കുന്നതും കാത്ത് അടുത്തിരുന്നു. പക്ഷി നടന്ന് നടന്ന് ജനാലപ്പടിയിലെക്ക് ചാടിക്കയറി പുറത്തേക്ക് നോക്കി പറഞ്ഞു ‘ഇന്ന് ഞാൻ പറക്ക്ണില്ല പിന്നൊരിക്കലാവാം…. മഴയും കാറ്റും കാരണമാണോ ജാനാലകൾ അടച്ചിരിക്കുന്നത്?”
പക്ഷിയെ നോക്കി ചിരിച്ചു എന്നിട്ട് മെല്ലെ പുറത്തേക്കുള്ള വാതിൽ തുറന്നു. പക്ഷി പിച്ചവച്ച് പുറത്തേക്കിറങ്ങി. രണ്ട് നിമിഷം…. രണ്ടേ രണ്ട്… പുറത്ത് പതിയിരുന്നിരുന്ന പീറ്റർ ചാടി വീണ് അതിനെയും കൊണ്ട് പോയി.
ഇനി പീറ്റർ വരില്ല….. അതുറപ്പ്…. തുറന്ന കൂടിന്റെ വാതിലും ഇനി അടക്കില്ല… ജനാലകളും അടയക്കില്ല.. വാതിലുകളും പൊളിച്ചു മാറ്റണം….
എത്ര കൂടുകൾ കാണും ഈ ലോകത്ത്…. അതിൽ എത്ര പറക്കാൻ അറിയുന്ന പക്ഷികൾ കാണും… അതിലെത്രയെണ്ണം പിച്ച വച്ച് പുറത്ത് നടന്ന് പീറ്ററുകളുടെ പല്ലിനിടയിൽ ഞരങ്ങും….. അറിയില്ല….
പക്ഷിക്ക് പറക്കാനറിയുമോ എന്ന് മനസ്സിലായില്ലെങ്കിലും ഒരു കൂട് കുറഞ്ഞു കിട്ടി ലോകത്ത്… നടന്നു ചെന്ന് കുടുങ്ങുന്നതിനേക്കാൾ എന്നും പറന്നു ചെന്ന് പീറ്ററുകളിൽ ചത്തൊടുങ്ങതിലാണ് ഭംഗി….
-മർത്ത്യൻ-
Categories: കഥ, നുറുങ്ങുകള്‍
Leave a Reply