പൂക്കളത്തിന്റെ ഭാഗമാവുക എന്നത് ഏത് പൂവിനെ സംബന്ധിച്ചും ഒരു വലിയ മത്സരമാണ്…. മത്സരത്തിനേക്കാളുപരി അതൊരു ഭാഗ്യപരീക്ഷണമാണ്…. ഭംഗി കൂടിയാൽ അല്പം എളുപ്പമാണ് എന്നത് ശരി…. പക്ഷെ ഭംഗി മാത്രം പോര, പാകപ്പെട്ട വലുപ്പവും ഒത്തൊരുമിക്കാവുന്ന നിറവും വേണം… ഒറ്റക്കിരിക്കുമ്പോൾ കണ്ണെടുക്കാൻ കഴിയാത്ത സൌന്ദര്യമായിരിക്കും, അത് പോര മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോഴും മൊത്തത്തിലുള്ള അഴകിനോട് ചേർന്നിരിക്കാൻ കഴിയണം… അതാണ് പ്രധാനം.
പൂവിറുക്കുമ്പോൾ പറ്റിയ പരുക്കോ അല്ലെങ്കിൽ തിരക്കിൽ കണ്ണിൽ പെടാത്തത് കാരണമോ പൂക്കളത്തിന്റെ ഭാഗമായില്ലെങ്കിൽ പിന്നെ ചവറ്റുകൊട്ട തന്നെ ശരണം…
പൂക്കളത്തിന്റെ നടുക്കാണ് അതിന്റെ കിരീടം, അതിലെ രത്നമാവാൻ തിരഞ്ഞെടുക്കപ്പെടാൻ മാത്രം ഒരു വിരളമായ വംശജനാണെങ്കിൽ പിന്നെ പറയണ്ട പുകില്….. പക്ഷെ അവിടെയും ഒരു പ്രശ്നമുണ്ട്…. പൂക്കളമൊരുക്കുന്നവർക്ക് വൈവിധ്യം പ്രധാനമാണ്, അത് കൊണ്ട് രത്നസ്ഥാനത്തെക്ക് ഒന്നിൽ കൂടുതൽ മത്സരാർഥികൾ കാണും….അപ്പോൾ ചവറ്റുകൊട്ടയ്ക്കുള്ള സാധ്യതകൾ കൂടും…. പുതുമ, അസാധാരണത്വം ഇതിലൊന്നും വലിയ കാര്യമില്ല എന്നും മനസ്സിലാകും….
പക്ഷെ ചവറ്റുകൊട്ടയെത്തിക്കഴിഞ്ഞാൽ പിന്നെ വിഷമിക്കരുത്… ഒരു ഇരുപത്തി നാല് മണിക്കൂറു കൂടി… ഭാഗ്യവാൻമാരായ മറ്റ് സുഹൃത്തുക്കളൊക്കെ വാടിയും കരിഞ്ഞും ചുരുങ്ങിയും കൂടെയെത്തും…. പിന്നെ ഒരു കൂട്ട തീര്‍ത്ഥാടനമായി… തങ്ങളിലെ എല്ലാ അംശവും ഭൂമിക്ക് തിരിച്ചു നൽകാനായി….. വരും തലമുറയ്ക്ക് വളമായിമാറാനുള്ള ഒരു മഹത്തായ തീര്‍ത്ഥാടനം….
ഒരു പൂവിന്റെ ജീവിതം എല്ലാ അർത്ഥത്തിലും പൂർണ്ണമാണ്…. മർത്ത്യന് എല്ലാ സ്നേഹവും സന്തോഷവും ഭംഗിയും നല്കി അവന്റെ പ്രാധാന്യം കൂട്ടി പൂക്കളമത്സരത്തിലും, പൂക്കളത്തിലും, ചവറ്റുകൊട്ടയിലും തങ്ങളുടെ കൂടെയുള്ളവരെ ഒറ്റി കൊടുക്കാതെ, ഉപദ്രവിക്കാതെ, കുതികാൽ വെട്ടാതെ പൂർണ്ണമാവുന്ന ഒരു ജീവിതം…
ഏറ്റവും ഭംഗിയുള്ള പൂക്കളമുണ്ടാക്കിയെന്ന് സ്വയം അഹങ്കരിക്കുന്ന മർത്ത്യരിൽ നിന്നും എത്രയോ ഉയർന്ന സ്ഥാനത്തിൽ തന്നെയാണ് പൂക്കളെ എന്നും നിങ്ങൾ…… ഈ ഓണത്തിനും…
പൂക്കളെ നിങ്ങൾക്കെന്റെ ഓണാശംസകൾ…
-മർത്ത്യൻ-
പൂക്കളുടെ ഓണം വായിച്ചപ്പോൾ ശരിക്കും പോത്തുകളുടെ ബക്രീദും പന്നികളുടെ ക്രിസ്തുമസും മനസ്സിനെ നോവിച്ചു. നമ്മളും അവരിലൊരാളല്ലേ എന്ന് സംശയിച്ചു. ജനാധിപത്യ രാജഭരണത്തിൽ ജീവിക്കേണ്ടി വരുന്ന ഓരോ ഇന്ത്യക്കാരനും.!!
whatsapp 9633416854