മലയാളിയുടെ മ

madyamഈ “മ” ഒരു ഭയങ്കര സംഭവം തന്നെ…. മലയാളിയുടെ മുന്നേറ്റങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട്‌ എന്നും…. അവന്റെ ജീവിതത്തിന്റെ ഭാഗമായി, നന്മയുടെയും തിന്മയുടെയും, ആശങ്കയുടെയും, ആഹ്ലാദത്തിന്റെയും സങ്കടത്തിന്റെയും എല്ലാം ഭാഗമായി….. മദ്യം, മത്തി, മീൻകറി, മണ്ണെണ്ണ, മധുരം, മനസ്സ്, മനസ്സമാധാനം, മടുപ്പ്, മുടി, മുടികൊഴിച്ചിൽ, മുഖകാന്തി, മനസ്സമ്മതം, മാധവികുട്ടി, മസിലുപിടുത്തം, മരങ്ങൾ, മരണം, മനപ്പൊരുത്തം, മഴ, മലയാലം(മലയാളമല്ല), മാലപ്പടക്കം, മാപ്പ്, മാർക്സ്, മാർപ്പാപ്പ, മക്കൾ, മക്കൾരാഷ്ട്രീയം….

ഇത്രയും പോരാഞ്ഞിട്ട് വീണ്ടും മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, മുറിബീഡി, മോഹങ്ങൾ, മുറുക്ക്, മോരുകറി, മദ്യം(ഒന്നും കൂടി മലയാളിക്കായി), മനോരമ, മാതൃഭൂമി, മംഗളം, മധു, മാമുക്കോയ, മുരളി, മുകുന്ദൻ, മണൽ, മണൽ മാഫിയ, മകരവിളക്ക്‌, മുഖ്യൻ, മുല്ലപെരിയാർ, മെലുവെദന, മേൽപ്പത്തൂര്, മദ്യം (മൂന്നാമത്തെ പെഗ്ഗ്), മഞ്ചാടിക്കുരു, മാന്നാർ മത്തായി, മടക്കി കുത്തിയ മുണ്ട്, മീശ, മതം, മതേതരത്വം….

എന്നാലും ഈ ‘മ’…. മാംസം, മനുഷ്യത്വം, മനോഹരൻ, മുഷ്ടിമൈഥുനം, മരുന്ന്, മയ്യത്ത്, മയക്കം, മരച്ചീനി, മെഴുക്കുപുരട്ടി, മരുഭൂമി, മൊഹബ്ബത്ത്, മഹാകവി, മറുനാടൻ മലയാളി, മാങ്ങ, മൂവാണ്ടാൻ മാവ്, മാതളം, മാമാങ്കം, മാമ്പഴപുളിശ്ശേരി, മായാവി, മാർഗ്ഗംകളി, മാമാട്ടികുട്ടിയമ്മ, മിനക്കെട്, മച്ചിങ്ങ, മുതലാളി വർഗ്ഗം, മൂത്രപ്പുര, മുദ്രാവാക്യം, മുത്തപ്പൻ, മദ്യം (മുത്തപ്പന് മിനുങ്ങാൻ), മുറപ്പെണ്ണ്, പിന്നെ ഒടുക്കം മലബാറും മ്പള മൈമൂനേം….മതീല്ലോ….

സ്വന്തം
മർത്ത്യൻ

Advertisements


Categories: നര്‍മ്മം

Tags:

2 replies

  1. മ – കാരം മാത്യു എന്നൊരു വ്യക്തി ഉണ്ടായിരുന്നില്ലേ … അദ്ദേഹം മ വെച്ച് മാത്രം മണിക്കൂറുകൾ സംസാരിച്ചിരുന്നു…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: