പോപ്പ്കോർണും കാർമലും ഭാഗ്യമുള്ളവരാണ് എന്ന് മനസ്സിലാക്കിയിരിക്കുമോ…? കുത്തി തിരുകിയ വയറും പേറി അവനിൽ കിടന്ന് വേവുന്നതിൽ നിന്ന് രക്ഷപെട്ടു എന്ന് അറിഞ്ഞിരിക്കുമോ…?… എന്തായാലും ഈ താങ്ക്സ് ഗിവിങ്ങിന് സഹോദരങ്ങൾ അമേരിക്കൻ തീൻ മേശകൾ സജീകരിച്ച് മലർന്നു കത്തിയും കാത്ത് കിടക്കുമ്പോൾ അവർ ഇനിയുള്ള സുവർണ്ണ കാലത്തിലേക്കു കാലെടുത്ത് വയ്ക്കും….
ആയുസ്സുണ്ടെങ്കിൽ അടുത്ത താങ്ക്സ് ഗിവിങ്ങ് കൂടി കാണാം….. പക്ഷെ ചരിത്രം മറിച്ചാണ് കാണിച്ചിട്ടുള്ളത്… അവനിൽ നിന്ന് രക്ഷപ്പെട്ടാലും ഒരു വർഷം തികയ്ക്കുന്നത് പ്രയാസമാണ്…. മാപ്പിന് അർഹരാവാൻ തീറ്റിപോറ്റിയതല്ലെ….. ക്യാമറകൾക്കും കണ്ണുകൾക്കും കുളിർമയും കൌതുകവും പകരാൻ തിന്ന് ചീർത്തതല്ലെ…. കത്തിക്കിരയാവും എന്നും പേടിക്കണ്ട എന്ന് മാത്രം…. കാർമൽ പോപ്പ്കോർണിനെ നോക്കി…. അവനാണല്ലൊ ജേതാവ് ഈ വർഷത്തെ നാഷണൽ താങ്ക്സ് ഗിവിങ്ങ് ടർക്കി… അവൻ ഫോട്ടോക്ക് വേണ്ടി പോസ് ചെയ്തു തുടങ്ങി…..
ജയിച്ചില്ലെങ്കിലും ജീവിതം കിട്ടിയല്ലൊ കാർമൽ ജനങ്ങളെ നോക്കി പറഞ്ഞു……
ഹാപ്പി താങ്ക്സ് ഗിവിങ്ങ്… ഹാപ്പി താങ്ക്സ് ഗിവിങ്ങ്…
-മർത്ത്യൻ-
പോപ്പ്കോർണും കാർമലും ഒബാമ ഈ വർഷം താങ്ക്സ് ഗിവിങ്ങിന് മാപ്പ് നൽകിയ ടർക്കികൾ…. മാപ്പ് നല്കിയത് പോപ് കോർണിനാണെങ്കിലും കാർമലും കത്തിക്കിരയാവില്ല….
Categories: പലവക
Leave a Reply