ഭാരതത്തെ മോടി പിടിപ്പിക്കാൻ അവൻ വരണമെന്ന്… പക്ഷെ അവന്റെ മോഡസ് ഒപ്പെറാണ്ടി ശരിയല്ലല്ലോ എന്നൊരുത്തൻ… ‘എന്റെ പള്ളി’ എന്ന് മറ്റൊരുത്തൻ… പള്ളിയെപ്പറ്റി പറയരുതെന്ന് വേറൊരുത്തൻ… പോളണ്ടിനെ പറ്റിയല്ലെ ശബ്ദിക്കാൻ വിലക്ക് ഒരുത്തന്റെ സംശയം… ഇനി പള്ളിയെപ്പറ്റിയും പറയരുത് എന്നൊരാൾ…
പക്ഷെ അമ്പലങ്ങൾ കക്കൂസാക്കുമന്നല്ലെ?… അല്ല വിഡ്ഢി അമ്പലങ്ങളേക്കാൾ ആവശ്യം കക്കൂസെന്നാണ് കറക്റ്റ്… അതാരു പറഞ്ഞതാ..?… ഇപ്പോൾ ലവൻ, പണ്ട്.. ങാ…? ആര് നോക്കുന്നു… എങ്കിലും ഭാഗ്യം കക്കൂസുകൾ അമ്പലങ്ങൾ ആവില്ലല്ലൊ… അപ്പോൾ പേടിക്കാൻ ഒന്നുമില്ലല്ലോ അല്ലെ…. നിന്റെ പേരെന്താ…? നിശബ്ദം….. പേരു പറയില്ലെ?…. ചോദ്യം കേട്ടവർ മാറിപ്പോയി…. ഭാരതത്തെ മോടി പിടിപ്പിക്കുമ്പോൾ പീഡിപ്പിക്കപ്പെടുമോ എന്ന് പേടിച്ചിട്ടായിരിക്കും….
പേടിക്കണ്ട ഇതൊക്കെയല്ലെ രാഷ്ട്രീയം… അമ്പലം, പള്ളി, പോളണ്ട്, ചൈന, ഇറ്റലി, അമേരിക്ക, സൗദി, ദുഫായി, സ്മാർട്ട് സിറ്റി, ബലാത്സംഗം, അഴിമതി, ആൾ ദൈവം, പെണ് ദൈവം, അമ്മ, ബാബ, ഐ.പ്പീ.എൽ, സുഖിപ്പിക്കൽ…. ഇതൊക്കെ തന്നെയല്ലെ ഭാരതത്തിന്റെ രാഷ്ട്രീയം… നമ്മളെ പറ്റി ആരന്വേഷിക്കുന്നു… നീ പേടിക്കണ്ട…. അപ്പോൾ നമ്മുടെ കാര്യമോ…? നമുക്കും വേണ്ടെ വികസനം….
വികസനം…? എത്ര മോടി പിടിപ്പിചാലും നിന്റെ മുഖത്തിന് ഒരു മാറ്റവും വരില്ല…. പിന്നെ വികസനത്തിന് പകരം പ്രഹസനം നടക്കും നീ പിന്നെയും ബാബൂജിമാരുടെ മുറിയുടെ തിണ്ണ നിരങ്ങി ആസന മുക്തനാകും… ഒന്നും മിണ്ടാതിരുന്ന ഒരുത്തനോട് ആരോ ചോദിച്ചു… നീ എന്ത് പറയുന്നു…?
“എന്ത് പറയാനാ… ഏത് മൈ… സോറി മോടി പിടിപ്പിക്കുന്നവൻ വന്നാലും കണക്കാ…. അല്ലെങ്കിലും ആര് വരണം എന്ന് തിരുമാനിക്കുന്നത് ഇന്ന് അരാഷ്ട്രീയ വാദികളല്ലെ… പിന്നെ ആരാഷ്ട്രീയമാണ് പുതിയ രാഷ്ട്രീയം അണ്ണാഷ്ട്രീയം എന്നും പറയും ചിലർ…. ഞാൻ മർത്ത്യനാണ് മനുഷ്യത്വമാണ് മതവും രാഷ്ട്രീയവും… എനിക്ക് അഭിപ്രായങ്ങളില്ല സോറി….”
-മർത്ത്യൻ-
Leave a Reply