രാവണനെ കൊന്നത് രാമനല്ല എന്ന് തെളിഞ്ഞു… ജൂറി പറഞ്ഞു ‘ഗിൽട്ടി…’ പക്ഷെ ആര്..?… വിഭീഷണൻ…. അതെ വിഭീഷണൻ…. “ഹീ ഈസ് ഗിൽട്ടി…” ജൂറി അലറി…. അമ്പരന്നിരുന്ന ജനങ്ങളെ ശ്രദ്ധിക്കാതെ ന്യായാധിപാൻ ഒരു കടലാസിൽ നിന്നും ഉറക്കെ വായിച്ചു…
പൂന്തോപ്പിൽ ഇരുന്നിരുന്ന രാവണനോട് അതു വഴി ചെന്ന അനിയൻ ചോദിച്ചു “ചേട്ടന് ഏത് തലയോടാണ് ഏറ്റവും ഇഷ്ടം…?”
രാവണൻ ചിരിച്ചു….. തലകൾ തമ്മിൽ മത്സരിച്ചാലോചിച്ചു… ഉത്തരം കിട്ടാതെ ഓരോന്നായി പൊട്ടിപ്പോയി…
ന്യായാധിപൻ കടലാസ്സിൽ നിന്നും കണ്ണെടുത്തു… പിന്നെ കണ്ണ് തുടച്ചു…. പകച്ചിരുന്ന ജനങ്ങളോട് പറഞ്ഞു “ഇനി വേണ്ടാത്ത കഥകളുമായി ഇവിടെ വന്നെയ്ക്കരുത്…. കേസ് ക്ലോസ്ഡ്”
-മർത്ത്യൻ-
Categories: കഥ
Leave a Reply