നഗരമേ…
നിലാവു വന്ന് വഴി മുടക്കി പറഞ്ഞു
രാത്രിയിൽ ഇറങ്ങി നടക്കരുത്
ഇത് നിന്റെ നാടല്ല….
പ്രേതങ്ങൾ പോലും പുറത്തിറങ്ങാൻ
പേടിച്ച് അലയാതെ ചുമരുകളിൽ
ഒളിച്ചിരിക്കാറുണ്ടിവിടെ…
കുഞ്ഞിക്കൊലുസുകളിലെ
കിലുക്കങ്ങളെ നിശബ്ദമാക്കി
വലിച്ചിഴച്ച് മൂത്രപ്പുരകളിൽ
പിച്ചിചീന്താറുണ്ട് നരഭോജികളിവിടെ…
കുപ്പി തുറന്നു പുറത്തു വരുന്ന
കാമലഹരിക്ക് മനുഷ്യത്ത്വം അടിയറ
പറയുന്നതും കാത്ത് അധികാരം
കൊടിക്കീഴിൽ കാത്തിരിക്കാറുണ്ട്….
രാജ്യത്തിന്റെ തലപ്പത്തിരുന്ന്
വിസർജ്ജിച്ചത് മതിയാവാതെ
പൊതുജന മധ്യേ അനാശ്യാസ പ്രസംഗം
നടത്താറുണ്ട് നഗരപ്രധാനികളിവിടെ….
മടിയിൽ കിടന്നുറങ്ങുന്ന
കൊഞ്ചലുകൾ ഇനിയൊരിക്കലും
ഉണാരാതെ മൌനമാകാറുണ്ട്…
ആൾത്തിരക്ക് കണ്ട്
നീ തെറ്റിധരിക്കരുത്
അത് നിന്റെ മനസ്സിലേക്ക്
വിജനത മാത്രമേ പകരൂ
ഈ നഗരം നിനക്കുള്ളതല്ല…
ഈ നഗരം നിനക്കുള്ളതല്ല…
ഈ നഗരം നിനക്കുള്ളതല്ല…
ഈ നഗരം നിനക്കുള്ളതല്ല…
-മർത്ത്യൻ-
Categories: കവിത
Leave a Reply