മുറ്റമടിക്കാന്‍ വന്നിരുന്ന ആ മെലിഞ്ഞ നീളം കുറഞ്ഞ സ്ത്രീയുടെ….അതെ എന്തായിരുന്നു അവരുടെ പേര്….ഓര്‍മ്മയില്ല…..അല്ല ജാനു……അതെ ജാനു..അവരുടെ മകന്….അവന് തന്നെ….അതെ അവന് തന്നെ…..നന്ദി പറഞ്ഞിറങ്ങിയപ്പോള്‍ അവന്റെ അമ്മയെ മനസ്സില്‍ ഓര്‍ത്തു….. കൂടെ അവനെയും… അവനു തന്നെ മനസ്സിലായി കാണില്ല…അല്ലെങ്കില്‍ മനസ്സിലായിട്ട് പരിചയം നടിക്കേണ്ടെന്നു കരുതിയിരിക്കും….
പക്ഷെ ബില്‍ഡിംഗ് വിട്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വിളി വന്നു…..തിരിഞ്ഞു നോക്കിയപ്പോള്‍ അവന് തന്നെ…..
“കണ്ടിട്ട് പരിചയം കാട്ടിയില്ലെങ്കില്‍ അമ്മ പൊറുക്കില്ല”….അവന് ചിരിച്ചു കൊണ്ട് പറഞ്ഞു…..
സന്തോഷം തോന്നി… അത് കൊണ്ട് അല്പം പോലും നാണിക്കാതെ തിരിച്ചു ചോദിച്ചു….”അപ്പോള്‍ ജോലി…?”…..
അവന് വീണ്ടും ചിരിച്ചു….”അത് കഴിവിനനുസരിച്ചല്ലേ പറ്റൂ…..ഞാന്‍ ജോലിയും പേര്‍സണല്‍ ബന്ധങ്ങളും കൂട്ടി കുഴക്കാറില്ല…അത് ശരിയല്ലല്ലൊ…” ഉത്തരം കയപ്പോടെ ഇറക്കി പൊട്ടനെ പോലെ നിന്നപ്പോള്‍ ….അവന് വീണ്ടും പറഞ്ഞു….
“തിരക്കില്ലെങ്കില്‍ വീട്ടില്‍ കയറിയിട്ട് പോകാം”……അവന്റെ ചിരിയില്‍ ഒരു കളിയാക്കല്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം
“വേണ്ട പിന്നോരിക്കലാവട്ടെ എനിക്ക് പോയിട്ട് തിരക്കുണ്ട് ഈ ആഴ്ച ഒന്ന് രണ്ടു ഇന്റെര്‍വ്യൂ കൂടിയുണ്ട്….തയ്യാറെടുത്താല്‍ ഏതെങ്കിലുമൊന്ന് ശരിയാകാതിരിക്കില്ല……”
അവന്റെ മറുപടി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ പുറത്തേക്കിറങ്ങി നടന്നു…..അവന് പറഞ്ഞത് ശരിയായിരിക്കാം കഴിവുള്ളവനല്ലേ ജോലി കൊടുക്കാന്‍ കഴിയൂ….. പക്ഷെ അവന് പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് കരുതാന്‍ മനസ്സനുവദിച്ചില്ല…..
ചിലപ്പോള്‍ അവന് പറഞ്ഞതായിരിക്കില്ല താന്‍ കേട്ടത്….അല്ലെങ്കില്‍ പറഞ്ഞതിനും മുകളില്‍ താന്‍ പലതും കേട്ട് കാണും….ഏതായാലും അവനു തന്നെ മനസ്സിലായി….തനിക്കും
-മര്ത്ത്യന്-
Categories: കഥ
Leave a Reply