നടന്നകന്നു പോയ പലരും തിരിഞ്ഞു നിന്ന് ചിരിക്കാറുണ്ട്…..പലപ്പോഴും ചോദിക്കാറുണ്ട്….”എന്താ കൂടെ വരുന്നില്ലെ …?”… ഞാനും തിരിച്ച് ചിരിക്കും…..ഇല്ലെന്ന് തലയാട്ടും. പിന്നെ അവര്‍ നടന്നകലുന്നത് നോക്കി വെറുതെ നില്‍ക്കും…. അപ്പോഴൊക്കെ ഒരു മഴ പെയ്യും…
കുടയില്ലാതെ നനഞ്ഞു നടന്നകലുന്ന അവരെ നോക്കി ഞാന്‍ ഉറക്കെ വിളിക്കും…ആര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ ഞാന്‍ വിളിക്കുന്ന അവരുടെ ഓരോരുത്തരുടെയും പേരുകള്‍ ചത്തൊടുങ്ങും…. ഞാന്‍ കയ്യില്‍ കിട്ടിയ കുടകള്‍ മുഴുവനെടുത്ത് അവരുടെ പിന്നാലെ ഓടും….എന്റെ ഓട്ടത്തിന്റെ വേഗത്തിനൊപ്പം അവര്‍ കാഴ്ചയില്‍ നിന്നും അകലെ മറഞ്ഞു പോകും…..ഒരു പൊട്ടു പോലെ….പിന്നെ കാണാതെ…അങ്ങിനെ മറഞ്ഞു പോകും…..
ഒടുവില്‍ ഞാനും കിതച്ചു കിതച്ചു നില്‍ക്കും…… അവരെ എത്തി പിടിക്കാനുള്ള തിരക്കില്‍ ഓടിയപ്പോള്‍ ഒരു കുട തുറന്നു മഴയെ മറയ്ക്കാന്‍ ഞാനും മറന്നിരിക്കും…. അങ്ങിനെ ഒരു പറ്റം കുടകളുമായി ഒന്നു പോലും തുറക്കാതെ നനഞ്ഞു കുളിച്ചു ദൂരത്തേക്കു നോക്കുമ്പോഴേക്കും പലപ്പോഴും അലാറം മണിയടിക്കും…….ചില ദിവസങ്ങളില്‍ പുറത്തു മഴ പെയ്യുന്നുണ്ടാകും…..ചിലപ്പോള്‍ രാത്രിയിലെ മഴയുടെ മരിക്കാന്‍ വിസ്സമ്മതിച്ച തുള്ളികള്‍ ജനലില്‍ അള്ളിപ്പിടിച്ചിരുപ്പുണ്ടാകും….
-മര്‍ത്ത്യന്‍-
Categories: പലവക
Leave a Reply