“ഉദിച്ചു എന്നതൊക്കെ ശരി തന്നെ. അനേകായിരം വര്‍ഷങ്ങളായി ഇത് തന്നെയല്ലേ പതിവ് ”
സൂര്യന് അല്പനേരം മൌനിയായി എന്നിട്ട് പറഞ്ഞു “പക്ഷെ ഇന്നെന്തോ ഒരുഷാറു പോരാ..”
വീണ്ടും എന്നെ നോക്കി “നിനക്കോര്‍മ്മയുണ്ടോ ആ 2003ഇലെ സമ്മര്‍”
“ണ്ട്..” ഞാന്‍ പറഞ്ഞു
“അത് നോക്കുമ്പോള്‍ ഇന്ന് വെയില് പോരാ എന്ന് തോന്നുന്നില്ലേ..?”
ഞാന്‍ മുകളിലേക്ക് നോക്കി. ആകാശത്തില്‍ മേഖങ്ങളൊന്നും ഇല്ല എന്നിട്ടും വെയ്ലിനു മൂര്‍ച്ച പോരാ
“എന്താ കാരണം” ഞാന്‍ സുര്യജി യോട് ചോദിച്ചു
“അത് തന്നെയാണ് കുട്ടാ ഞാനും പറഞ്ഞത് ഒരുഷാറു പോരാ…ഒരു മടുപ്പ് പോലെ”
“പക്ഷെ അങ്ങിനെ പാടുണ്ടോ..?”ഞാന്‍ എവിടുന്നോ വന്ന ഒരു പരിഭ്രമം മറച്ചു വച്ച് ചോദിച്ചു
“പാടില്ല എന്ന് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ.. എല്ലാത്തിനും ഒരു മടുപ്പില്ലെ…എത്ര കാലമെന്ന് വച്ചാ ഇങ്ങനെ കൃത്യ സമയത്ത് വരും പോവും ചെയ്യാ…?”
സൂര്യജി എന്നെ നോക്കി.. എന്റെ മുഖത്ത് പരിഭ്രമം കണ്ടിട്ടാവണം. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
“ഞാന്‍ നാളെ വര്ല്ല്യാ..ഇന്നിനി പോവില്ല്യാ എന്നൊന്നും വേവലാതി വേണ്ട…പക്ഷെ മടുപ്പുണ്ട്…”
ഞാനും ചിരിച്ചു എന്നാലും എന്റെ ഉള്ളില്‍ ആശങ്ക ഇല്ലാതായില്ല. ഇനി നാളെ മടുപ്പ് സഹിക്യ വയ്യാതെ പറഞ്ഞത് പോലെ വല്ല കടുംകൈയ്യും ചെയ്താലോ..?രണ്ടും ബുദ്ധിമുട്ടാവും ഉദിക്കില്ലെന്നു ശഠിച്ചാലും.. ഉദിച്ചിട്ട് അസ്തമിക്കില്ലെന്നു തിരുമാനിച്ചാലും..ഞാന്‍ സൂര്യജിയെ നോക്കി..
എന്റെ മനസ്സ് മനസ്സിലാക്കിയിട്ടാവും സൂര്യജി പറഞ്ഞു “വിഷമിക്കണ്ടടോ അതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്കും അറിയാം…എന്നാലും നിങ്ങളുടെയെല്ലാം ജീവതത്തിന്റെ എല്ലാ അംശങ്ങളും എന്റെ ഒരു കണ്ട്രോള്ഡ് എക്സിസ്റ്റന്‍സിലാണല്ലോ എന്നാലോചിച്ച് നിങ്ങള്‍ക്കൊരു വിഷമവുമില്ലേ…?”
ശരിയാണ് ഇതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആവോ. ലോകം സോളാറിനു പുറകെയാണത്രെ… അതാണത്രേ നമ്മുടെ നാളെയുടെ ഊര്‍ജ്ജ പദ്ധതി…
ഞാന്‍ സൂര്യജിയെ നോക്കി “പക്ഷെ ഉദിക്കുകയും അസ്തമിക്കുകയുമല്ലേ നിങ്ങളുടെ കര്‍മ്മം..? അത് യഥാക്രമം നടന്നില്ലെങ്കില്‍ ലോകത്തില്‍ ഫാക്റ്റ് എന്നോന്നുണ്ടാവില്ലല്ലോ…? നിങ്ങളല്ലേ ലോകത്തിലെ പ്രടിക്റ്റബിളിറ്റിയുടെ ഒരേയൊരുദാഹരണം…മറ്റെല്ലാം വെറും കേട്ട് കഥകളും ഊഹാപോഹങ്ങളുമല്ലേ…?”
സൂര്യജിക്ക് എന്റെ നിഗമനങ്ങള്‍ പിടിച്ചില്ലെന്നു തോന്നി “പ്രടിക്റ്റബിളിറ്റി….എന്താണ് ഈ പ്രടിക്റ്റബിളിറ്റി..? മര്ത്ത്യന് ഉണ്ടായ കാലം മുതല്‍ പ്രടിക്റ്റ് ചെയ്യാന്‍ നോക്കുകയല്ലേ…? ഭാവി മാത്രമല്ല ഭൂതവും അവന് മേനെഞ്ഞെടുക്കുകയല്ലേ…? പ്രടിക്റ്റബിളിറ്റി…മൈ ഫുട്ട്… ലോകത്തിന്റെ തുടക്കം മുതല്‍ക്ക് എല്ലാത്തിനും ദൃക്സാക്ഷിയായി നില്ക്കുന്ന ഞാന്‍ നിങ്ങളുടെ പല നിഗമനങ്ങളും കണ്ടു അതിശയിച്ചിട്ടുണ്ട്…ദിസ് ഈസ് നോട്ട് പ്രടിക്റ്റബിളിറ്റി ബട്ട് എ പുവര്‍ ഫോം ഓഫ് ക്രിയേറ്റിവിറ്റി..” സൂര്യജി തന്റെ തന്നെ തമാശയില്‍ കുലുങ്ങി ചിരിച്ചു…
അതും ശരി തന്നെ എത്രയെത്ര പ്രവചനങ്ങള്‍..ഇന്നലത്തെ പ്രവചനങ്ങള്‍ ശരിയാണെന്നും അല്ലെന്നും വാദിച്ച് ഇന്നിനെ കാണാതെ പോകുന്നതല്ലേ മര്‍ത്ത്യന്റെ കഥ…പക്ഷെ പ്രവചനങ്ങള്‍ സത്യമായാല്‍ ഭാവിയെ തന്റെ ചോല്പിടിക്ക് നിര്‍ത്താനും വേണമെങ്കില്‍ മാറ്റാനും കഴിയുമെന്ന ചിന്തയായിരിക്കണം..പക്ഷെ ഇനി ഭാവി മാറ്റിയാല്‍ ഓട്ടോമാറ്റിക്കായി പ്രവചനം തെറ്റിയില്ലെ.. ഇതൊരു വലിയ പ്രശ്നം തന്നെ…
ഞാന്‍ മിണ്ടാതിരുന്ന് ആലോചിക്കുന്നത് കണ്ട് സൂര്യജി പറഞ്ഞു “എന്താ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ലേ…?എല്ലാം ശുദ്ധ മണ്ടത്തരമാണെന്ന് തോന്നുന്നില്ലേ…? വിപ്ലവം..രാഷ്ട്രീയം..മതം..മതേതരത്വം…ദൈവം..നിരീശ്വരവാദം.. എല്ലാം..വെറും ബോഷ്ക്ക്…അല്ലെ..?”
“പക്ഷെ സയന്‍സ്…”ഞാന്‍ ഇടപെട്ടു
“ങാ… സയന്‍സ്..അതും എന്റെ ചുറ്റുമുള്ള വേറൊരു നെട്ടോട്ടം..എന്നിട്ട് എന്നെയും വിട്ട് മറ്റെവിടെയ്ക്കോ ഓടുന്നു…മതങ്ങളും രാഷ്ട്രീയങ്ങളും തത്ത്വശാസ്ത്രങ്ങളുമായി സന്ധി ചെയ്ത് അവരും നശിക്കുന്നു…”
ഞാന്‍ സൂര്യജിയെ നോക്കി..
“അല്ല എന്തിനാണിത്…? ഒരു കാരണം വേണ്ടേ..? മര്ത്ത്യന് നന്നാവുന്നുണ്ടോ…അവന്റെ മനസ്സ് പുരോഗമിക്കുന്നുണ്ടോ…? തമ്മില്‍തല്ലല്ലേ എന്നും…ഇതെല്ലാം കണ്ട് ദിവസവും അതെ പല്ലവി പാടി ഞാനും… മടുത്തെടോ..മടുത്തു..”
സൂര്യജി എന്നെ നോക്കി “താന്‍ പേടിക്കണ്ട ഞാന്‍ വിഷമം കൊണ്ട് പറഞ്ഞതാണ്..താന്‍ കാര്യമാക്കണ്ട…എനിക്ക് പോകാന്‍ സമയമായി…”
പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു “സമയം…. അതും എന്നില്‍ തന്നെ അല്ലെ…കഷ്ടം..?”
സൂര്യജി പിന്നെ ഒന്നും പറയാതെ മലകള്‍ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ ഞാന്‍ ഇരുട്ടിലേക്ക് നോക്കിയിരുന്നു..ഇരുട്ടയിരിക്കണം മര്‍ത്ത്യന്റെ സുഹൃത്ത്….വെളിച്ചം അവനെ നഗ്നമാക്കുന്നു..അവന്റെ പൊള്ളത്തരങ്ങള്‍ വിളിച്ചു കൂവുന്നു…ഇനി നാളെ വരെ മാത്രം അവശേഷിക്കുന്ന ഒരു ചങ്ങാത്തം ഇരുട്ടും മര്‍ത്ത്യനുമായി….സൂര്യജി നാളെ വീണ്ടും വരും….മര്ത്ത്യന് അവന്റെ ദയനീയാവസ്ഥ കാട്ടി തരും..അവന് വീണ്ടും പൊട്ടനെ പോലെ ഒന്നും മനസ്സിലാക്കാതെ കഴിഞ്ഞു കൂടും..കഷ്ടം…
-മര്ത്ത്യന്-
Categories: കഥ
Leave a Reply