നിറം മങ്ങിയ പരമസത്യങ്ങളുടെ ഇടയില്‍
പതിഞ്ഞിരിക്കാറുള്ള വര്‍ണ്ണഭരിതമായ
ചെറിയ കള്ളങ്ങളെ കണ്ടിട്ടില്ലെ..
അവയാണത്രെ ഈ ലോകത്തിനെ
കീഴ്മേല്‍ മറിയാതെ കാത്തു രക്ഷിക്കുന്നത്
അവയില്ലായിരുന്നെങ്കില്‍ കുറ്റബോധം കൊണ്ട്
മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ആത്മഹത്യ ചെയ്യുമത്രേ
നിങ്ങളറിഞ്ഞിരുന്നോ ഈ പരമസത്യം…?
-മര്ത്ത്യന്-
ഏതെങ്കിലും പരമസത്യങ്ങള്ക്ക് പ്രതികൂട്ടില്‍ നിര്‍ത്താന്‍ കഴിയാത്ത ഒരു മനുഷ്യനുമില്ല എന്ന വസ്തുത.. കളങ്കമില്ലാതെ ജീവിക്കണം എന്ന നിര്‍ബന്ധബുദ്ധി…. ഇത് രണ്ടും നിലനില്‍ക്കെ ചെറിയ കള്ളങ്ങളല്ലാതെ എന്താണ് അവനെ അത്മഹുതിയില് നിന്നും രക്ഷിക്കുക… അപ്പോള്‍ കള്ളം ഇല്ലാതിരുന്നാല്‍, ആത്മഹത്യ നിശ്ചം, പിന്നെ മനുഷ്യനില്ലാത്ത ഒരു ലോകം അവന്റെ എഴുതുവാന്‍ കഴിയാതായിത്തീരുന്ന ചരിത്ര പുസ്തകത്തിലെങ്കിലും കീഴ്മേല്‍ മറിയില്ലേ….? ഈ പരമസത്യങ്ങള്‍ പലര്‍ക്കും പലതാണ്, കള്ളങ്ങള്‍ക്ക് പലപ്പോഴും സാമ്യം കാണാമെങ്കിലും…..
Categories: കഥ
Leave a Reply