അക്ഷരത്തോണി…
അല്ല സത്യത്തില്‍ അങ്ങിനെയൊരു വാക്കുണ്ടോ..?
എനിക്കറിഞ്ഞുകൂടാ, ഉണ്ടായിരിക്കാം
കേള്‍ക്കാനൊരു സുഖമുണ്ടല്ലേ…?
അക്ഷരത്തോണി… അക്ഷരത്തോണി…
പക്ഷെ ഒരു അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍
അതെന്തായിരിക്കും….?
അക്ഷരങ്ങളെ കയറ്റി സങ്കല്പങ്ങളുടെ
കടവ് കടത്തുന്ന തോണി എന്നോ…?
അതൊ ജീവിതത്തില്‍ കൂടി തുഴഞ്ഞു നീങ്ങുമ്പോള്‍
അക്ഷരകൂട്ടങ്ങളില്‍ തട്ടി നിന്ന്
ജീവിതത്തിലേക്ക് തന്നെ മുങ്ങി
താഴുന്ന തോണിയെന്നോ…?
അതുമല്ലെങ്കില്‍ കവിതകള്‍ എന്ന പേരില്‍ നീ
അക്ഷര കോപ്രായങ്ങള്‍ കാട്ടിയ കടലാസ്
കൊണ്ടുണ്ടാക്കിയ വെറും കടലാസ് തോണിയെന്നോ…?
അല്ല എന്തായിരിക്കും ഈ അക്ഷരത്തോണിയുടെ അര്‍ഥം…?
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply