നീ ആല്‍ത്തറയുടെ അടുത്തെത്തുമ്പോള്‍
എന്നും നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്
പുതച്ചു മൂടി കിടക്കുന്ന എന്നെ നീ കാണാറുണ്ടാവില്ല
പുതപ്പിന്റെ കീറലിലൂടെ ഞാന്‍ നോക്കും
ഒരിക്കലും മുഖം കാണാന്‍ കഴിഞ്ഞിട്ടില്ല
പക്ഷെ എനിക്ക് നിന്നെ കാണുന്നത് ഇഷ്ടമാണ്…
നിന്റെ കെട്ടിയിട്ട മുടിയില്‍ ചൂടിയ മുല്ലപ്പൂവുകളെ
കാലുകളില്‍ അലസമായി കിടക്കാറുള്ള കൊലുസുകളെ
വേഷ്ടിയുടെ തുമ്പത് മുഖം മറച്ചു നില്‍ക്കാറുള്ള
ആ വികൃതി ചെക്കനെ…
എല്ലാം എനിക്കിഷ്ടമാണ്.. അല്ല കാണുന്നത് ഒരാശ്വാസമാണ്..
പുതപ്പിലും ആല്‍തറയിലും കഴിഞ്ഞു കൂടുന്ന
ഈ ഞാന്‍ ആരാണെന്നല്ലേ..?
ആരുമല്ല ഇന്നലെകളില്‍ സ്വയം നഷ്ടപ്പെട്ട് ഇല്ലാതായിപ്പോയ
ആരോരുമില്ലാത്ത.. ഭ്രാന്തനെന്നു ലോകം മുദ്രകുത്തിയ ഒരുത്തന്‍….
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply