“എന്താ നിന്ന് പര്ങ്ങ്ണത് ”
ഒന്നുമില്ലെന്നവന്‍ തലയാട്ടി
“ന്നാലും?” അയാള്‍ വീണ്ടും ചോദിച്ചു
“ങ്ങളെ പേരെന്താ?”
അയാള്‍ ചിരിച്ചു “എന്തിനാ അറിയണത് ”
“ന്റെ ഉമ്മ ചോയിക്കാന് പറഞ്ഞതാ”
“എന്താ നിന്റെ ഉമ്മേന്റെ പേര് ”
“ങ്ങളെ പേര് ആദ്യം പറ”
“ന്നാലെ നീ ഉമ്മേന്റെ പേര് പറയു ?”
അതെ എന്നവന് തലയാട്ടി
“ന്റെ പേര് ഷേക്ക്സ്പിയര്”
അവന് ചിരിച്ചു
“എന്താ ചിറിക്കണത് ”
“അതെന്ത് പേരാ ങ്ങളത്?” അവന് വീണ്ടും ചിരിച്ചു
“ഞാനൊരു വല്യ എഴുത്തുകാരനാ” അയാള്‍ പറഞ്ഞു
“എഴുതുകാര്‍ക്കൊക്കെ വല്യ പേരാ?
അയാള്‍ കൌതുകത്തോടെ അവനെ നോക്കി. എവിടെയോ കണ്ടു മറന്നപോലെ.
“അത് വിട് നിന്റെ ഉമ്മേന്റെ പേരെന്താ?”
“ജയഭാരതി” അവന് പറഞ്ഞു
“എന്ത് ?” അയാള്‍ ഉറക്കെ ചോദിച്ചൂ
“ജയഭാരതീന്ന് ”
“ന്നട്ട് എന്താ ഉമ്മാന്ന് വിളിക്കണത്”
“അങ്ങനെ വിളിക്കണം ന്നാ വാപ്പ പറഞ്ഞത്”
“നിന്റെ പേരെന്താ?”
“ക്രിസ്റ്റഫര്‍”
അയാള്‍ ഉള്ളില്‍ ചിരിച്ചു
“വാപ്പേടെ പേര് ജയന് ന്നല്ലല്ലോ” അയാള്‍ തമാശക്ക് ചോദിച്ചു
“അല്ല” അവന് പറഞ്ഞു “അബൂട്ടി ന്നാ”
“അത് കലക്കി” അയാള്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു
“ജയഭാരതിയുടെയും അബൂട്ടീടെം മകന് ക്രിസ്റ്റഫര്‍”
“അതിലെന്താ കൊയപ്പം” അവന് ചോദിച്ചു
“ഒന്നുല്ല ഒരപാകത”
“ന്നാലും മനുശന്മാരടെ പേരല്ലേ, ങ്ങളെ പെരിനെക്കാളും നല്ലതാ”
“ചെക്പിയര്” അവന് സ്വയം പറഞ്ഞു
അവന് അയാളുടെ തമാശ ഇഷ്ടപ്പെട്ടില്ല എന്നയാള്‍ക്ക് മനസ്സിലായി
“നിന്റെ ഉമ്മ എന്തിനാ എന്റെ പേര് ചോദിച്ചത്”
“ഇക്കറിയില്ല”
“ന്നാലും ?”
“ഉമ്മ ഇത് തരാന്‍ പറഞ്ഞു” അവന് കയിലുള്ള കടലാസ് അയാള്‍ക്ക് നീട്ടി
“എന്താ ഇത്” അയാള്‍ അത് വാങ്ങിയിട്ട് ചോദിച്ചു
അവന് ഒന്നും പറയാതെ ഓടിപ്പോയി
കുറച്ചു നേരം ഒന്നും മനസ്സിലാവാതെ അയാള്‍ അവന് ഓടി മറയുന്നതും നോക്കി നിന്നു. എന്നിട്ട് അവന് തന്ന കടലാസെടുത്തു നോക്കി
ഒരു വെള്ള കടലാസ്സില്‍ വലുതാക്കി എഴുതിയിരിക്കുന്നു
“യൂ റ്റൂ ബ്രൂട്ടസ്” അയാള്‍ വീണ്ടും വായിച്ചു
അതെ അത് തന്നെയാണ് എഴുതിയിരിക്കുന്നത്
“യൂ റ്റൂ ബ്രൂട്ടസ്”
-മര്ത്ത്യന്-
Categories: കഥ
Kathakaran udhesichathu vayanakkaran manassilakkumbol aanu kathakrithinum, vayanakkaranu katha aswathikkan pattu.
🙂