വെടിക്കെട്ട് കേട്ടാണ് കണ്ണ് തുറന്നത് . അവന് ചുറ്റും മിഴിച്ചു നോക്കി. ഇരുട്ട് കുറ്റാകുറ്റിരുട്ടു. ദൂരെ ആകാശത്തിലേക്ക് ഉയര്‍ത്തിവിട്ട സ്ഫോടക വസ്തുവിന്റെ അവസാനത്തെ ആളിക്കത്തല്‍. അവന് ഓര്‍ത്തു നോക്കി “വിഷു ദിവസം”
സമയം പുലര്‍ച്ചയായെയുള്ളൂ. കുറച്ചു കൂടിയുറങ്ങാം, ഇന്നെന്തായാലും മുകുന്ദന്റെ വീട്ടിലാകും സദ്യ എല്ലാവര്ക്കും.
ഉമ്മയും സബിയയും ഉറക്കമായിരിക്കും, തന്നെ കുറിച്ചുള്ള വേവലാതിയായിരിക്കും ഉമ്മക്കെപ്പോഴും.
വെടിക്കെട്ട് കൂടുതല്‍ കൂടുതല്‍ അടുത്ത് വന്നു. അവന് എഴുന്നേറ്റിരുന്നു, ഇന്നായിരുക്കുമോ തന്റെ അന്ത്യം
ഈ വിഷു ദിവസം, ഇങ്ങനെ ഭാഷപോലുമറിയാത്ത ആരുടെയോ തോക്കിന്റെ ഇരയാകുക
വേണ്ടിയിരുന്നില്ല. ഒന്നും വേണ്ടിയിരുന്നില്ല. അള്ളാ.. അവന് വിളിച്ചു,
അറിഞ്ഞില്ല ഞാന്‍ ഈ ഇബിലീസുകളുടെ വലയില്‍ ഇങ്ങനെ കുടുങ്ങുമെന്ന്
ഇനി എന്നായിരിക്കും ഒന്ന് മുകുന്തന്റെ വീട്ടില്‍ ചെന്ന് അവന്റെ അമ്മയില്‍ നിന്നും വിഷു കയ്നീട്ടം വാങ്ങുക.
ചക്ക പ്രഥമന്റെ മധുരം ഇന്നും ചുണ്ടിലുണ്ടെന്നു തോന്നുന്നു. എന്നാണിനി ഉമ്മയുടെയും സബിയയുടെയും കൂടെ ഒന്നിച്ചിരുന്നു
വര്‍ത്തമാനം പറയുക. അള്ളാ നിന്റെ വഴിയിതല്ല, എനിക്ക് മനസ്സിലായി.
വഴിതെറ്റിയവരെ നീയെന്തുകൊണ്ട് നേര്‍വഴി കാണിക്കുന്നില്ല
അടുത്ത വെടിയുണ്ടയില്‍ നീയെന്റെ പെരെഴുതുമോ. അങ്ങനെയെങ്കിലും ഞാനീ പാപങ്ങളില്‍ നിന്നും രക്ഷപ്പെടട്ടെ.
അല്ലെങ്കില്‍ എനിക്ക് നാട്ടിലെത്താന്‍ ഒരു വഴി കാണിച്ചു താ.
മുസല്‍മാനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഇടയില്‍ കിടന്നു നരകിക്കാതെ ഒരു മനുഷ്യാനായി ജീവിക്കാന്‍.
അവന് എഴുന്നേറ്റ് തോക്ക് വലിച്ചെറിഞ്ഞു. പിന്നെ വെടിയുണ്ടകള്‍ ശബ്ദിച്ച വഴിയില്‍ നിന്നും തിരിഞ്ഞു നടന്നു. ഈ വെടിയുണ്ടകളില്‍ നിന്നും ദൂരെ എങ്ങോട്ടോ എത്തിപ്പെടാന്‍ ഒരവസാന യാത്ര
Categories: കഥ
Leave a Reply