“അനക്ക് ബേണ്ടെ ഗഫൂറെ?”
“മാണ്ട.. ”
“ഏ..? മാണ്ടേ? എന്തായിപ്പോയി… ?, ങ്ങല്ലെടോ പണ്ട് ബിരിയാണി ബിരിയാണി ന്നും പറഞ്ഞ് നെലവിളിചീനെ..”
ഗഫൂര്‍ മിണ്ടിയില്ല അവന് ഗ്ലാസ്സിലേക്ക് തന്നെ നോക്കി ഇരുന്നു
അയാള്‍ വീണ്ടും ചോദിച്ചു
“എന്തായടോ അനക്ക്’?”
“ഇക്കിനി പഠിക്കണ്ട”
“പഠിക്കണ്ടേ പഠിക്കണ്ട, ബിരിയാണി തിന്നൂടെ…”
“ഇക്കതും മാണ്ട, കോയീനെ ഇക്കിനി മാണ്ട”
അവന് നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു
അയാള്‍ അവനെ ശ്രദ്ധിച്ചു നോക്കി
“ഇയ്യെന്താ പുല്ല് തിന്നാന്‍ പോവാ”
“പുല്ലല്ല ബെജിറ്റെറിയന്.. അങ്ങന്യാ….”
അയാള്‍ ചിരിച്ചു
“പടച്ചോനെ അന്റ ഉമ്മ പറഞ്ഞത് നെരാലെ?”
“എന്ത് …”
അയാള്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു
“ഇയ്യ് ബടക്കായി പോയീന്നു…”
അയാള്‍ വീണ്ടും കുലുങ്ങി ചിരിച്ചു എന്നിട്ട് കോഴിക്കാല് ബിരിയാണിയില്‍ നിന്നും തപ്പിയെടുത്തു കടിച്ചു പറിച്ചു
“ഇതിനും ബെണടോ ഒരു യോഗം…. ഒരു ചാപ്സും കൂടിങ്ങു പോരട്ടെ”
അയാള്‍ വെയിറ്ററോട് വിളിച്ചു പറഞ്ഞു
ഗഫൂര്‍ ബിരിയാണിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി അപ്പുറത്തെ മേശയിലേക്ക് നോക്കിയിരുന്നു
Categories: കഥ
Leave a Reply