അവള് അടുത്ത് കിടക്കുന്ന കുട്ടികളെ തൊട്ടു നോക്കി.
നല്ല ഉറക്കമാണ്.
അയാളുടെ ഞെരുക്കവും മൂളലും കൂവലും അവരെ ഉണര്‍ത്തുമോ എന്നവള്‍ ഭയന്നു
അയാളുടെ ശബ്ദം പൊങ്ങിയപ്പോള്‍ അവള് അയാളുടെ വായ പൊത്തി
അയാള്‍ എന്നുമെന്ന പോലെ കയ്യുകള്‍ തട്ടി മാറ്റി, അവളെ കീഴ്പെടുത്തി
ഇന്നയാളുടെ നേരെ അവള്‍ക്ക് അറപ്പും വെറുപ്പും തോന്നി
ഒരു ഉപയോഗ വസ്തുവിനെ പോലെ,
അവള് ഉപയോഗിക്കപെടുകയാണോ?
അവള് വീണ്ടും കുട്ടികളെ ഒന്ന് തൊട്ടു നോക്കി.
അവര്‍ ഉറക്കത്തില്‍ ഒന്നും അറിയുന്നില്ല
ഇന്നും വിശേഷമൊന്നുമില്ല, എന്നും ഇയാള്‍ ഇത് പോലെ തന്നെയാണ്
നേരമിരുട്ടും വരെ കാണില്ല, പിന്നെ വന്നു കയിലുള്ളതെന്തായാലും ഒരു മൂലക്കെറിയും
അധികവും ഭക്ഷണം കഴിച്ചു കാണും,
അതിന്റെ നാറ്റം വായില്‍ നിന്നും വരുമ്പോള്‍ അറിയാം
കുട്ടികള്‍ ഉറങ്ങിക്കാണും, അവരെ ഒന്ന് നോക്ക് പോലും ചെയ്യാതെ –
നേരെ തന്നെ കയറി പിടിക്കും
ഒരപാകതയും തോന്നിയിട്ടില്ല, ഒരിക്കലും ഇന്ന് വരെ,
പക്ഷെ ഇന്ന്, ഇപ്പോള്‍, ഇത് ശരിയല്ലെന്ന തോന്നല്‍
ഒരു ഉപയോഗ വസ്തുവിലുപരിയാണ് താനെന്ന തോന്നല്‍
തനിക്കുമുണ്ട് ഇഷ്ടാനിഷ്ടങ്ങള്‍ , ആവശ്യങ്ങള്‍..
കയ്യൂക്കിന്റെ ബലത്തില്‍ എന്നും ഇങ്ങിനെ…
അവള് ഇരുട്ടില്‍ മൂക്ക് പൊത്തി
അയാള്‍ അല്പനേരത്തിനു ശേഷം അവളുടെ മുകളില്‍ നിന്നും മാറി കിടന്നു
ഒരു സംതൃപ്തിയുടെ കൂവലും ഇരുട്ടിലേക്ക് തൊടുത്തു വിട്ടു
അവളും തിരിഞ്ഞു കുട്ടികളെ തൊട്ടു കിടന്നു
നേരം പുലര്‍ന്നപ്പോള്‍ അയാളെ അടുത്ത് കണ്ടില്ല,
എല്ലാ ദിവസവും പോലെ അയാള്‍ അന്നും സൂര്യോദയത്തിനു മുന്‍പേ പോയിരുന്നു
അവള് മെല്ലെ എഴുന്നേറ്റു, കുട്ടികളെ നോക്കി
അവരുടെ നിഷ്കളങ്കത അവള്‍ക്ക് അനുഭവപ്പെട്ടു
അവരെ ഒരിക്കലും പിരിയരുതെന്നവള്‍ക്ക് തോന്നി
അവള് ചുറ്റും കണ്ണോടിച്ചു
എന്നും കാണുന്ന കാഴ്ചകള്‍ക്ക് മാറ്റം വരണം എന്നവള്‍ക്ക് തോന്നി
കുട്ടികള്‍ വലുതാവുമ്പോള്‍ എന്ത് ചെയ്യും എന്നവള്‍ ചിന്തിച്ചു
ഇന്നുവരെ കുട്ടികളെ പറ്റി അവള് ഈ രീതിയില്‍ ആലോചിച്ചിട്ടില്ല
അങ്ങിനെ ചില വളര്‍ത്തു മൃഗങ്ങളെ പോലെ കൂടെ കഴിയുന്നു എന്നെ ഉള്ളു
ഇനി അത് പോര, എല്ലാത്തിനും ഒരു മാറ്റം വേണം
അവള് പുറത്തേക്കിറങ്ങി
അടുത്തയിടങ്ങളില്‍ നിന്നും സ്ത്രീകള്‍ അവരവരുടെ ഗുഹക്കു –
പുറത്തിറങ്ങി നടക്കുന്നുണ്ടായിരുന്നു
എല്ലാവരുടെയും ആണുങ്ങള് വേട്ടക്കു പോയ് കാണും
ഇനി നേരമിരുട്ടിയിട്ടെ പലവനും സ്വന്തം ഗുഹാ മുഖം കാണു
എല്ലാ സ്ത്രീകളുടെയും സ്ഥിതി ഏറേ കുറേ ഇത് തന്നെ
നാല്ക്കാലികളില് നിന്നും തന്റെ വര്‍ഗ്ഗം ബഹു ദൂരം സഞ്ചരിച്ചിട്ടില്ല
ഇപ്പോഴും യാത്രയാണ് , അലച്ചിലാണ്, ഭക്ഷണം തേടിയുള്ള അലച്ച
ഓര്‍മ്മവച്ച നാള് തൊട്ട് ഒന്നും മാറിയിട്ടില്ല
ഇനി ഇതിനു മാറ്റം വരണം…
അവരാണ്, അവര്‍ സ്ത്രീകള്‍, അവരാണ് നാളെയുടെ ശില്പികള്
അവള് അവന്റെ ബലിഷ്ടമായ കരങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞു കൂടാ
മനശക്തിയും, സ്നേഹവും, മാതൃത്ത്വവും, സഹനശക്തിയും ഉപയോഗിക്കണം
അത് കൊണ്ട് മര്‍ത്ത്യന്റെ ഭാവിയെ നിര്‍ണ്ണായകമാക്കണം
പുരോഗമനം…. അതാണിന്ന് ഏറ്റവും അര്‍ത്ഥവത്തായ കര്‍മ്മം
അതിന്റെ ചുക്കാന്‍ പിടിക്കാന്‍ അവള്ക്കെ കഴിയു
അവളില്ലാതെ അവന് പൂര്‍ണ്ണത നേടില്ല
അവനതിന്നറിയുന്നില്ല എന്നതാണ് ഏറ്റവും ലജ്ജാകരം
അവളില്ലാതെ അവന്റെ പ്രയത്നങ്ങള്‍ നിഷ്ഫലമാണ്
അതും അവനറിയാതെ പോകുന്നു
നാളെ മനസ്സും ശരിരം ഒരുപോലെ പ്രായോഗിതമായ –
ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കാന്‍
അവളീ ദൌത്യം ഏറ്റെടുത്തെ പറ്റു
അവള് അബലയല്ല ബലത്തിന്റെ സൃഷ്ടാവാണ്
അല്ലെങ്കിലും അബലയില്‍ നിന്നും മാത്രമേ –
ബലത്തിന് അര്‍ത്ഥം സ്വീകരിക്കാന്‍ കഴിയൂ
അവള് സ്ത്രീ കൂട്ടത്തിലേക്ക് നടന്നു നീങ്ങി….
——-മര്ത്ത്യന്—–
Categories: കഥ
nannyittundu
Thanks Suresh