ഒരു തെണ്ടിയുടെ ഗുണപാഠം

നാല് വയസ്സുള്ളപ്പോള്‍ ഗ്ലാസില്‍ മൂത്രമൊഴിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓര്‍മ്മയില്‍ ആദ്യമായി ശിക്ഷമെടിച്ചത്. പിന്നെ അഞ്ചില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്നിരുന്ന സുഗുണ്‍ കുമാര്‍ ടീച്ചര്‍ ചോദിച്ച ഉത്തരം പറയാനായി എഴുന്നേറ്റപ്പോള്‍ തമാശക്ക് സീറ്റിന്റെ മുകളില്‍ പെന്‍സില്‍ വച്ചപ്പോള്‍.

അവനിരിക്കും മുന്‍പേ എടുക്കണം എന്ന് കരുതിയതാണ് പക്ഷെ ആ നശിച്ച മിനി നോക്കി കൊഞ്ഞനം കാണിച്ചപ്പോള്‍ അങ്ങോട്ട്‌ നോക്കിപ്പോയി. ആരറിഞ്ഞു സുഗുണന്‍ അന്നേരം ഇരിക്കുമെന്ന്. പൊട്ടി പെന്‍സില്‍ മാത്രമല്ല അതിന്റെ മുനയും അങ്ങുള്ളില്‍ കയറിയിട്ട്. അതിനു കിട്ടിയ ശിക്ഷയുടെ പാട് ഇന്നുമുണ്ട് പുറത്ത് . സ്കൂളില്‍ നിന്നും ടീച്ചറിന്റെ വക പിന്നെ വയികീട്ട്‌ വീട്ടീന്നും. സുഗുണന്റെ വേദന രണ്ടു ദിവസം കൊണ്ട് തീര്‍ന്നിരിക്കണം. ഇവിടെ ഇന്നും നീറ്റലാ മനസ്സില്‍ മുഴുവന്‍.

പതിനഞ്ചു വയസ്സ് കാണും അന്ന് അടുത്ത വീട്ടിലെ പാപ്പിച്ചന്റെ മകള്‍ ഗ്രേസിയുടെ കുളിമുറിയില്‍ എത്തി നോക്കിയപ്പോള്‍. പിടിച്ചു, പിടിച്ചു എന്ന് മാത്രമല്ല പിടിച്ചു കെട്ടി, പിന്നെ ആ പാപി പാപ്പിച്ചനും അനുജന്‍ ആ തെണ്ടി തൊമ്മിയും തലങ്ങും വിലങ്ങും തല്ലി ചതച്ചു. ആ ഒടുകത്തവള്‍ ഗ്രേസി അതെല്ലാം കണ്ടു കണ്ണിറുക്കി കാട്ടി. അവര്‍ പിന്നെ അവിടം വിറ്റു പോയില്ലായിരുന്നെങ്കില്‍ കൊടുത്തേനെ എന്നെങ്കിലും.

പിന്നെ പതിനെട്ടു വയസ്സ് തികഞ്ഞപ്പോഴാനെന്നു തോന്നുന്നു ഒരിക്കല്‍ കോളേജില്‍ സമര ദിവസം. രാഷ്ട്രീയത്തോടു പണ്ടെ പുച്ഛമായിരുന്നു പക്ഷെ അവന്മാര്‍ക്ക് പല തോന്നിവാസങ്ങള്‍ക്കും ലൈസന്‍സ് ഉള്ളത് പോലെയാണ്. ഒരിക്കല്‍ സമരം പൊടിപൊടിക്കുന്ന നേരം, മുദ്രാവാക്യങ്ങളും കൊടികളും ആകാശത്തുടനീളം കിടന്നങ്ങനെ ഇളകി മറിയുന്നു. ഇതെല്ലാം കലിങ്കിലിരുന്നു കാണുകയായിരുന്നു.

വേണ്ടെന്നാദ്യം കരുതി പിന്നെ ഒരു രസത്തിനു വെറും രസത്തിനു ഒരു മുട്ടന്‍ കല്ലെടുത്ത് ആ സൌദാമിനി ടീച്ചറുടെ തലക്ക്‌ ഉന്നം വച്ചൊന്നു കൊടുത്തു. അബദ്ധം മനസ്സിലാക്കുമ്പോഴേക്കും അടി പുറത്ത് വീണിരുന്നു. പിന്നെ വടിയുടെയും ചങ്ങലയുടെയും ചെരുപ്പിന്റെയും ഒരു മിശ്രിത പ്രയോഗം. പൊട്ടിയൊലിച്ച ചോര മണലിനെ നനച്ചു പക്ഷെ കശ്മലന്മാര്‍ നിര്‍ത്തിയില്ല. നാല് ദിവസം കഴിഞ്ഞാ ബോധം വന്നത്. സൌദാമിനി ടീച്ചര്‍ സമരം ചെയിത ഗ്രൂപിന്റെ ഒരു അനുഭാവിയായിരുന്നത്രേ. നമ്മളെങ്ങനെ അറിയാന്‍.

കോളേജ് പിരിച്ചുവിട്ടപ്പോള്‍ അമ്മാവന്റെ വീട്ടിലേക്കു വിട്ടു. അവിടെ ഒരു പാരലെല്ലില്‍ ഒരു നാല് മാസം. ഒരിക്കല്‍ വട്ടചിലവിനു പൊതി വില്‍ക്കുമ്പോള്‍ പോലീസും പൊക്കി. അന്നും കിട്ടി കണക്കിന്. അമ്മാവന്റെ മകളടെ ഒരു വേണ്ടപ്പെട്ടവനായിരുന്നു എസ് ഐ.

പോലിസ് വിട്ടു പക്ഷെ അമ്മാവനും കയിവിട്ടു. തിരിച്ച് പിന്നെയും വീട്ടില്‍. ഗ്രേസിയുടെ വീട്ടില്‍ പുതിയ മുഖങ്ങള്‍, അതിലൊന്നിനെ വളരെ പിടിച്ചു, പരിചയപെട്ടു, പ്രണയവുമായി. പൂവും ക്യാമറയും സിനിമയും ഒക്കെയായി പടിക്കല്‍ നിന്ന് കിടക്കവരെ കൊണ്ടെത്തിച്ചു.

പിന്നെ മടുത്തു അതെ കാഴ്ച അതെ ഗോഷ്ടികള്‍ എന്തൊരു മടുപ്പ്. അമ്മ ഒരു ദിവസം അച്ചനോടു പറയുന്നത് കേട്ടു അവളുടെ കുളി തെറ്റി എന്നും മറ്റും. വലിയ വിവരമൊന്നും ഇല്ലെങ്കിലും കാര്യം പിടി കിട്ടി. പിന്നെ വഴിയില്ല പിടിക്കപ്പെട്ടാല്‍ ദേഹത്തിനാവില്ല ഇത്തവണ കേട് ആ നശിച്ചവളുടെ കൂടെ പാര്‍ക്കണ്ടിവരും. അതില്‍ പരം ദയനീയമായെന്തുണ്ട്.

രാത്രി തന്നെ വിട്ടു. അച്ഛന്റെ പോക്കറ്റില്‍ നിന്നും കാശ്, അമ്മയുടെ അലമാറിയില്‍ നിന്ന് വളയും മാലയും, പിന്നെ ഒരു ബാഗില്‍ കൊള്ളുന്ന പലതും. പിന്നെ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ പലയിടത്തുമായി, പലവഴി പലമുഖം പലവക തെണ്ടിത്തരങ്ങളില്‍ ബിരുതമെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു കണക്കിന് സെറ്റില്‍ ആയതായിരുന്നു. സുഖമായിരുന്നു പണം, പെണ്ണ്, പദവിയുള്ളവരുമായി ചങ്ങാത്തം. ഈ നിരീശ്വര വാദികള്‍ കച്ചയും കെട്ടി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ഇതും തുടര്‍ന്നേനെ.

താടി തടവി അഴികളും നോക്കി അവനിരുന്നു. ഒരു വിളി കേട്ടപോഴാണ് ഉണര്‍ന്നത്
“എന്താ സ്വാമി ഒരു മൌനം, ഭഗവാനുമായി സംഭാഷണത്തിലാണോ?.
നടക്കട്ടെ നടക്കട്ടെ ഇനി അതെ പറ്റു. ജനം മൊത്തം സൈടുമാറി.
ഇനി അതന്നെയുള്ളൂ വഴി പോന്നു പൂ…. സ്വാമി മോനെ”

“ഈ നികൃഷ്ട പോലീസ് ജന്തുവിന് എന്ത് ധൈര്യം. ഇന്നലെ വരെ
ഓച്ചാനിച്ച് നിന്ന വെറും പിണം ഇന്നിതാ പത്തി വിടര്‍ത്തുന്നു.
പറയും വിധം കഴിവുണ്ടായിരുന്നെങ്കില്‍ അവനെ ഇപ്പോള്‍
ഭാസ്മമാക്കിയേനെ. ഭാസ്മമല്ല പിച്ചി ചീന്തി കറി വച്ച്
പൊറോട്ടയുടെ കൂടെ തട്ടിയേനെ.”

ദേഷ്യം അടക്കി ശാന്തത കയിവരിച്ചു പറഞ്ഞു
“മകനെ ഇതെല്ലാം ഒരു മായ, നാളെ എല്ലാവരും
അറിയും, എനിക്കാരോടും ഒരു പരാതിയുമില്ല.
എല്ലാം ഈശ്വര കല്പന”

പ്രാക്ടീസ് ചെയിതു പാകം വന്ന മന്ദഹാസം മുഖത്ത് നിറഞ്ഞു.
പക്ഷെ മനസ്സ് പ്രാകി
” ഛെ! ഇനി എന്നാ ഈശ്വര ഒന്നിറച്ചി തിന്ന്വാ,
ഒരു ബീഡി വലിക്ക്യ, ഒന്ന് തൊണ്ട നനക്യ,
ഒന്ന്… ഒന്ന്…. ഈശ്വരാ എന്തൊരു പരീക്ഷണമാണിത് ….”

ശുഭം
മര്‍ത്ത്യന്‍Categories: കഥ

3 replies

  1. ഒരു തെണ്ടിയുടെ ഗുണപാഠം…

  2. nalla resathode vayichu… kollam

  3. എഴുത്തിന് നല്ല മൂര്‍ച്ച.. എത്ര വലിയ തെറ്റു ചെയ്താലും സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ മനോവൈകൃതത്തിന് ആക്ഷേപഹാസ്യത്തിലൂടെ ഒരു ചുട്ട മറുപടി.. കൊള്ളാം സഖാവെ.. എനിക്കിഷ്ടമായി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: