“സാറിന് ചായയോ കാപ്പിയൊ അതോ കൂളായിട്ടെന്തെങ്കിലും?” സൈമണ്‍ ചോദിച്ചു
“വേണ്ട, ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത്, നമ്മള്‍ക്ക് മാറ്ററിലേക്ക് കിടക്കാം”
സൈമണ്‍ ചിരിച്ചു “ശരി സാറ് പറയുന്ന പോലെ, ഹൌ കാന്‍ ഐ ഹെല്പ് യൂ”
“എനിക്ക് അടുത്ത ഞായറാഴ്ച്ച തന്നെ തിരിക്കണം, അതിനു മുന്‍പെ എല്ലാം കഴിഞ്ഞിരിക്കണം, എന്താ വേണ്ടെതെന്ന് പറഞ്ഞാല്‍ മതി, ജോസഫ് പറഞ്ഞിട്ടാണ് ഞാന്‍ സൈമണിനെ തന്നെ കാണാന്‍ വന്നത്”
“അതിനെന്താ സാര്‍ , പ്ലാന്‍ തരൂ, ഞങ്ങള്‍ രണ്ട് ദിവസത്തിനകം അപ്രൂവല്‍ ശരിയാക്കാം പിന്നെ സാറായി സാറിന്റെ പ്ലാനായി”
“പിന്നെ ജോസഫ് പറഞ്ഞ തുക”
സൈമണ്‍ അടുത്തേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു “അന്‍പത് ഇപ്പോള്‍ ബാക്കി അപ്രൂവല്‍ കഴിഞ്ഞിട്ട്, മുഴുവനാണ് പതിവ്, പക്ഷെ സാറ് ജോസഫിന്റെ ആളല്ലെ”
ബാഗില്‍ നിന്ന് ചെക്കെടുത്ത് ചോദിച്ചു” ആരുടെ പേരിലാണ് എഴുതേണ്ടത്”
സൈമണ്‍ ഉറക്കെ ചിരിച്ചു, “സാറ് പുറത്തായിട്ട് കുറേ കാലമായി അല്ലെ, ഇതിനൊക്കെ ക്യാഷല്ലെ പറ്റു, പണമെടുത്തില്ലെങ്കില്‍ വേണ്ട ഞാന്‍ പയ്യനെ കൂടെ വിടാം, കൊടുത്തയച്ചാല്‍ മതി”സൈമണ്‍ വീണ്ടും ഉറക്കെ ചിരിച്ചു
“അല്ല അതല്ല , ഇത്രയും തുക ഇങ്ങനെ ഒരു പേപ്പറുമില്ലാതെ”
“സാറ് പേടിക്കണ്ട, ഇതൊക്കെ ഒരഡ്ജസ്റ്റ്മെന്റാണ്, പിന്നെ വിശ്വാസമില്ലാതെ കാര്യങ്ങള്‍ നടക്കുമൊ”സൈമണ്‍ വീണ്ടും ചിരിച്ചു.
“അങ്ങനെയല്ല വിശ്വാസമുണ്ട്, പണം കാറിലുണ്ട് ഞാന്‍ എടുത്ത് കോണ്ടു വരാം”
“ഷുവര്‍, സാറിന് കുടിക്കാന്‍ ഒന്നും വേണ്ട എന്നല്ലെ”
“അതെ ഐ ആം ഷുവര്‍”
തിരിച്ച് വന്നിരുന്ന് പൊതി സൈമണെ ഏല്‍പ്പിച്ചു. “എണ്ണി നോക്കു, മുഴുവനുണ്ട്”
“വിശ്വാസം രണ്ടു വഴിക്കും വേണ്ടെ സാറെ” പൊതി ഷെല്‍ഫിലേക്ക് തള്ളിയിട്ട് സൈമണ്‍ ഫോണെടുത്ത് കറക്കി.
“സൈമണ്‍ , ഞാനൊരു കോള്‍ ചെയ്യട്ടെ, കാര്യം നടന്നാല്‍ വിളിച്ച് പറയാം എന്ന് പറഞ്ഞതാണ്”
“ഷുവര്‍ സാറിന്റെ കാര്യം നടക്കട്ടെ” സൈമണ്‍ ചിരിച്ചു കൊണ്ട് ഫൊണ്‍ തന്റെ നേരെ തിരിച്ചു തന്നു.
ഫോണെടുത്ത് കറക്കി, കൂട്ടത്തില്‍ തന്റെ ഒരു വിസിറ്റിംഗ് കാര്‍ഡ് സൈമണു നീട്ടി
“ങാ’ ജോസെഫ്, ഞാനാണ് ഗോപി, ഇറ്റ് ഈസ് ടണ്‍, നിങ്ങള്‍ക്ക് വരാം, ആന്‍ഡ് സീല്‍ എവെരി തിംഗ്”
വിസിറ്റിംഗ് കാറിഡിലെ അച്ചടിച്ച ലിപികളൊ അതൊ തന്റെ ഫോണിളുള്ള സംസാരമൊ എന്താണ് സൈമണില്‍ കൂടുതല്‍ മാറ്റമുണ്ടാക്കിയതെന്നറിയില്ല. ഏതായലും കാര്‍ഡ് വായിച്ചപ്പോള്‍ മുഖത്തു നിന്ന് മാഞ്ഞു പോയ ചിരിക്കു പകരം പരിഭ്രമത്തിന്റെ വലിഞ്ഞു കയറ്റം തുടങ്ങിയിരുന്നു, സൈമണ്‍ തന്നെ തന്നെ നോക്കി സ്വയം പറഞ്ഞു “ഗോപിനാഥന്, വിജിലന്‍സ്”
സൈമണിന്റെ കൈയ്യില്‍ നിന്നും കാര്‍ട് നിലത്ത് വീണു, പിന്നെ ഞെട്ടിത്തെറിച്ച പോലെ ഷെല്‍ഫില്‍ നിന്നും പൊതിയെടുത്ത് തന്റെ നേരെ എറിഞ്ഞു.
“ഹൌ ഡേര് യൂ ബ്രൈബ് മീ”
കൈ ഉയര്‍ത്തി സൈമണിനോട് ശാന്തനാകാന്‍ പറഞ്ഞു “ഒച്ചയും നാടകവും ഒന്നും വേണ്ട, ഇറ്റ് ഇസ് ഫിനിഷ്ഡ്, പ്ലീസ് കോപറേറ്റ്. നിങ്ങളൊറ്റക്കല്ല എന്നറിയാം, ഹെല്പ് അസ് ഇന്‍ ക്ലോസിംഗ് ഓണ്‍ ദിസ് റാക്കറ്റ്”
പോക്കറ്റില്‍ നിന്നും കണ്ണാടിയെടുത്തിട്ട് എഴുന്നേറ്റ് നിന്നു “പ്ലീസ് ഫോളോ മി”
മുറിയില്‍ നീന്ന് പുറത്ത് കിടന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു, പരുങ്ങി നില്ക്കുന്ന ഒരു പറ്റം ഉദ്ധ്യോഗസ്ഥര്‍. താന്‍ കടന്നു ചെന്നപ്പോള്‍ സര്‍ക്കാറപ്പീസിനു പകരം സര്‍ക്കസ്സ് കമ്പനിപോലെ കിടന്നിരുന്ന സ്ഥലത്തിന് ഒരു അടക്കവും ചിട്ടയും വന്ന പോലെ. എല്ലാവരിലും ഒരു പരിഭ്രമവും ഭീതിയും നിഴലിക്കുന്നുണ്ടായിരുന്നു. അറിയപ്പെടാത്തതും അതേസമയം അസുഖകരമായതുമായ എന്തോ സംഭവിക്കാന്‍ പോകുന്നതു പോലെ.
കുറ്റത്തില്‍ പങ്കുള്ളതിന്റെ പരിഭ്രമമൊ, അതൊ ഇല്ലാതെയും ശിക്ഷിക്കപ്പെടുമോ എന്ന ഭീതിയോ ആയിരിക്കണം.
ഇതൊരു തുടക്കമല്ലെ, അടുത്ത ദിവസങ്ങളില്‍ പലതിനും, പലര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം.
ഒന്നുറപ്പാക്കണം സത്യം വിജയിക്കണം പക്ഷെ കുറ്റവാളികള്‍ മാത്രമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു.
“സത്യമേവ ജയതെ”
Categories: കഥ
നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്. അവരാരും ഒറ്റയ്ക്കല്ല, ശിക്ഷിയ്ക്കപ്പെടുനത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു നിൽക്കുന്ന കുടുംബവും അതോടൊപ്പം.. ചിലപ്പോൾ അതൊന്നും താങ്ങാൻ കഴിയാതെ വരുമ്പോൾ …കൂടുതൽ പറയാൻ പേടിയാണ്. നിയമം പറയുന്നു, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ. അതെ, അത് തന്നെ സംഭവിക്കട്ടെ..
ഒരപരാധിയും ശിക്ഷിക്കപ്പെടാതെ,രക്ഷപ്പെട്ടു കൂടാ! ഒരു നിരപരാധിയും ശിക്ഷിക്കപ്പെടുകയുമരുത്!!
‘സത്യമേവ ജയതെ’,വലിയ ശരിതന്നെ..സംഭവലോകത്ത് സാധ്യമോ ഇത് ?
തികച്ചും വ്യത്യസ്ഥമായ മറ്റൊരു ലോകത്തേ,ഈ ന്യായവിധിക്കു ‘ന്യായമുള്ളു’എന്ന് കരുതാനേ
നിവര്ത്തിയുള്ളു മന്നവനു ?
Hey the ones who had been crying for a corruption-free nation for 64 years.
How to form a corruption -free nation.
AVOID PAPER MONEY!
BRING CARD SYSTEM!