ജനലില്‍ പിടിച്ച് നിന്നപ്പോള്‍ അല്പം ആശ്വാസം തോന്നി. കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്ത് വീണിരിക്കുന്നു. പേനയില്‍ നിന്നുള്ള മഷി അപ്പാടെ ജുബ്ബയില്‍ തെറിച്ചിരിക്കുന്നു. മുഖത്ത് തൊട്ടു നോക്കി, മൂക്കിനു താഴെ മുറിഞ്ഞിട്ടുണ്ട്, നല്ല നീറ്റലുണ്ട്, മീശയിരുന്നിരുന്നിടത്ത് എന്തോ വലിയ നഗ്നത അനുഭവപ്പെട്ടു. ടേബിളില്‍ നിന്നും കണ്ണടയെടുത്തിട്ടിട്ട് കണ്ണാടിക്കടുതേക്ക് നീങ്ങി. ഉറങ്ങാന്‍ ഒരുക്കം കൂട്ടുകയായിരുന്നത് കൊണ്ട് കണ്ണട ഭദ്രമായി ഊരി വച്ചിരുന്നു. അതേതായലും ഭാഗ്യമായി.
കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആദ്യമൊന്ന് പേടിച്ചു, ഒരപരിചിതന്. മീശയും ഇടത്തേ പിരികവും, വലത്തു ഭാഗത്തെ മുടിയിലും റേസര്‍ പ്രയോകിച്ചിട്ടുണ്ട്. തനിക്കു തന്നെ മനസ്സിലാകുന്നില്ല. പിരികം പോയാല്‍ ആളെ തിരിച്ചറിയില്ല എന്ന് കേട്ടിട്ടുണ്ട്, ഇപ്പോള്‍ കണ്ടു. കഴിഞ്ഞത് വീണ്ടും ഓര്‍ക്കാന്‍ നോക്കി, നാല് അല്ല അഞ്ചു പേരുണ്ടായിരുന്നു. ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോഴാണ് വാതിലില്‍ മുട്ടിയത്. തുറക്കില്ലായിരുന്നു, പക്ഷെ ജോണിന്റെ പരിചിതമായ ശബ്ദം കേട്ടപ്പോള്‍ ചെന്ന് തുറന്നു, മുഖത്ത് പുതപ്പിട്ടത് ഓര്‍മ്മയുണ്ട്, പിന്നെ തലങ്ങും വിലങ്ങും ഇടിയും ചവിട്ടും. കസേരയിലേക്ക് പിടിച്ച് ഇരുത്തിയപ്പോഴാണ് സംഗതി അവിടെ വച്ച് തീര്‍ക്കാന്‍ അവര്‍ക്ക് പ്ലാനില്ലെന്ന് ബോദ്ധ്യമായത്. ആദ്യമല്ലാതെ പിന്നെ ജോണിന്റെ ശബ്ദം കേട്ടില്ല. പുതപ്പൂരി വായില്‍ തുണി തിരുകിയപ്പോള്‍ കണ്ണ് തുറന്ന് നോക്കി, മുറിയില്‍ മുഴുവന്‍ ഇരുട്ടായിരുന്നു, എങ്കിലും ചുറ്റും ആള്പെരുമാറ്റം വ്യക്തമാണ്. പിന്നെ കണ്ണുകളും ചെവിയും കൂട്ടി തോര്‍ത്തോണ്ട് കെട്ടി. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധവും അറ്റുപോയപോലെ.
ചുണ്ടിന്റെ മുകളില്‍ നനവ് തട്ടിയപ്പോഴാണ് പലതും നേരെ ചൊവ്വെ മനസ്സിലായി തുടങ്ങിയത്. റേസര്‍ മീശയിലും, പിന്നെ പിരികതിലും, തലയിലും ചലിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാം വ്യക്തമായി ഒര്മ്മവന്നു.
ജോണിന്റെ വീട്ടിനടുത്തായിരുന്നത് കൊണ്ട് അല്പം ലിവറേജ് താന്‍ പ്രതീക്ഷിച്ചിരുന്നു. തന്നെക്കാള്‍ മൂന്ന് കൊല്ലം സീനിയറും, മാത്രമല്ല, ഇപ്പോള്‍ കോളേജില്‍ തന്നെ സൂപ്പര്‍ സീനിയറുമായിരുന്നല്ലോ ജോണ്‍. അവന്റെ ജൂനിയര്‍ പയ്യന്മാരാണ് ആദ്യം മീശയെടുക്കാന്‍ പറഞ്ഞത്, എടുക്കാഞ്ഞപ്പോള്‍ അടുത്ത ദിവസം അത് താക്കീതായി “മുഴുവന്‍ വടിച്ച് കളയുമെടാ” എന്നായി. ജോണിനോട് പറഞ്ഞപ്പോള്‍ അവനും പറഞ്ഞു കാര്യമാക്കേണ്ടെന്ന്. പക്ഷെ ഇങ്ങിനെ ചെന്നവസാനിക്കും എന്ന് കരുതിയില്ല.
അന്നാരൊക്കെയുണ്ടായിരുന്നു കാന്റീനില്‍ വച്ച് തന്നെയും രഘുവിനെയും തടുത്ത് നിര്‍ത്തി ചോദ്യം ചെയിതപ്പോള്‍ അനിഷ്, ഇബ്രാഹിം, സന്തോഷ്.. പിന്നെ.. അവര്‍ മതി ബാക്കി പേരുകള്‍ അവരില്‍ നിന്നും കിട്ടും.. അവരാണെങ്കില്‍.. ഇനി അല്ലെങ്കില്‍ അതപ്പോള്‍ നോക്കാം
പക്ഷെ ജോണ്‍, അവനെന്തിനിങ്ങനെ, ഇനി അത് ജോണായിരിക്കില്ലെ…
വീണ്ടും ഓര്‍ത്തു..
അല്ല ജോണല്ല, അവന് രാവിലെ പോയതാണ്, തന്നോട് പറഞ്ഞതാണ് വീട്ടിലെക്ക് തിരിച്ച്, ഒരാഴ്ച്ച കഴിഞ്ഞെ വരുകയുള്ളെന്ന്. ഇതെന്തു കൊണ്ട് തനിക്ക് ഓര്‍മ്മ വന്നില്ല.
ഛെ!! ഇതൊഴിവാക്കാമായിരുന്നു, അവര്‍ കതക് പോളിക്കില്ല എന്നു കരുതിയാല്‍ ഈ സംഭവം നടക്കില്ലായിരിക്കാം. അവര്‍ വച്ച വലയില്‍ ചെന്ന് ഇത്ര പെട്ടന്ന് കുടുങ്ങരുതായിരുന്നു.
ഇനി പറഞ്ഞിട്ടെന്തു കാര്യം, വിടരുത്, ഒന്നിനേയും…
ഡ്രോ തുറന്ന് ആപല്‍ഘട്ടത്തിന് വേണ്ടി താന്‍ കരുതിയിരുന്ന കത്തിയെടുത്തു, കണ്ണാടി നോക്കി വടിച്ച പിരികത്തിനു മുകളിലൂടെ കോറി.. ചോര ഇറ്റിറ്റായി കണ്പോളകള്ക്ക് മുകളിലൂടെ കവിളിലേക്കും പിന്നെ ജുബ്ബയിലേക്കും വീണു.
റേസറെടുത്ത് ബാക്കിയുള്ള മുടിയിലൂടെ പ്രവര്‍ത്തിപ്പിച്ചു..
വിടരുത്, ഒരുത്തനേയും…..
Categories: കഥ
റാഗിംഗ്!
വിടണ്ട..ഒന്നിനെയും..നമുക്ക് ശരിയാക്കി കൊടുക്കണം..
പിന്നേ..’പിരികം’ ആണോ മാഷേ..’പുരികം’ അല്ലെ?
ഞാനൊരു തിരുത്തല്‍ വാദിയൊന്നും അല്ല..ഒരു ടീച്ചര്‍ ആയിപ്പോയതാ ഈ കുഴപ്പത്തിനൊക്കെ കാരണം..
കൊള്ളാം നമ്പു…
🙂
വിടരുത്, ഒരുത്തനേയും…..
വഴിപോക്കാ, ഈ വഴി നീയും വന്നല്ലേ
സതീശാ , അതെ അത് തന്നെ
സ്മിത ടീച്ചര്‍ , ശരിയാണെല്ലൊ പുരികമാണ് പിന്നെ പിരികം പിരികം എന്ന് പറഞ്ഞു ശിലിച്ചതിന്റെ കുഴപ്പമാണ് പിന്നെ പഠിക്കാത്തതിന്റെ വിശേഷം പറയാനുണ്ടോ… ഇനിയും വരണം….
ഇവിടാം വരെ വന്നതില്‍ സന്തോഷം
അതെ വിടരുത് ഒറ്റയൊരുത്തനേയും
ദയവായി font ഒന്നൂടെ bright ആക്കാമോ? വായിക്കാൻ വല്ലാതെ കഷ്ടപ്പെടെണ്ടിവരുന്നു. എന്തൊരു എന്തൊരു ഇരുട്ടാണ് ! എന്നാലൊട്ടു വായിക്കാതെ പോവാനും തോന്നുന്നില്ല. നല്ല എഴുത്ത്. നല്ല ശൈലി.
ആശംസകൾ.
വയനാടാ ഇവിടെ വായനയാടിയത്തിനു നന്ദി,
സ്നേഹതീരം ഞാന്‍ ഇപ്പോള്‍ ഫോണ്ട് നല്ലവണ്ണം ബ്രൈറ്റ് ആക്കിയിട്ടുണ്ട്