സുകുമാരമ…

മറുപടിക്ക്‌ പോലും കാത്തുനില്‍ക്കാതെ അന്നിറങ്ങി നടന്നതാണ്‌.

“പിന്നില്‍ നിന്നും വിളിവന്നിരുന്നോ ആവോ”
അതിനെ കുറിച്ചോര്‍ത്ത്‌ അവന്‍ വിഷമിച്ചിട്ടില്ല ഒരിക്കലും

“എന്തായിരിന്നിരിക്കണം മറുപടി”
അതും അവനൊരിക്കലും ചിന്തിച്ചിട്ടില്ല.

ഇന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട്‌ അവളെ കണ്ടപ്പോള്‍ പലതും ഓര്‍ക്കാന്‍, അറിയാന്‍ ഒരാഗ്രഹം. പാര്‍ട്ടിയില്‍ വച്ച്‌ കണ്ടപ്പോള്‍ ചോദിക്കാമായിരുന്നു
“പക്ഷെ എന്തു ചോദിക്കും”
“അന്നു ഞാന്‍ പോയില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നെന്നോ” അതോ
“അന്നു ഞാന്‍ മറുപടിക്ക്‌ കാത്തിരുന്നെങ്കില്‍ ഉമയുടെയും എന്റെയും ജീവിതം മാറുമായിരുന്നെന്നോ”

അവളെ കണ്ടു, കൂടെ അവളുടെ ഒരു സുഹ്രുത്തും, രാജന്‍ ആതിഥേയ മര്യാതയുടെ ഭാഗമായി അവരെ മുന്‍പു പരിചയമില്ലാത്തവരെ പോലെ പരിചയപ്പെടുത്തി. പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോള്‍ അവനു തോന്നി അവള്‍ക്കു പകരം അവളുടെ സുഹ്രുത്തിനെ വര്‍ഷങ്ങളായിട്ടറിയാമെന്ന്‌.
ഉമയാണെങ്കില്‍ ഇന്നുവരെ കണ്ടിട്ടില്ല, ഇനിയങ്ങോട്ട്‌ കാണാനും സദ്ധ്യതയില്ലെന്ന മട്ടിലും.

കുറേ നേരം മുറിയുടെ പല കോണുകളിലുമായി നിന്ന് അവളേ പല ആങ്കിളിലും അവന്‍ നൊക്കി. അവളെ മാത്രമല്ല, അവളുടെ കൂടെ ഇടപഴകിയ എല്ലാവരേയും. അവളുമായി ഇടപെട്ട എല്ലാവരും തനിക്കന്യമായി അവനു തോന്നി.

അവള്‍ കാണിച്ച ആ പരിചയമില്ലായ്മയാണോ, ആര്‍ക്കറിയാം. പാര്‍ട്ടി കഴിഞ്ഞപ്പ്പോള്‍ അപരിചിതര്‍ക്കിടക്ക്‌ സ്വയം നഷ്ടപ്പെട്ട ഒരനുഭവം.
ഇതും കഴിഞ്ഞു പോകാന്‍ നേരത്ത്‌ അവളോട്‌ വിശേഷങ്ങളന്വേഷിക്കന്‍ അവനെങ്ങിനെ കഴിയും.

രാത്രി കിടന്നിട്ടുറക്കം വന്നില്ല.
“വരാത്തത്‌ പഴയ കാര്യങ്ങള്‍ അറിയാഞ്ഞിട്ടോ അതോ തന്റെ വര്‍ത്തമാനകാലത്തില്‍ നിന്നും തന്നെ അടര്‍ത്തി കളഞ്ഞ അവളുടെ സാമിപ്യമോ.”
അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.
ഉറക്കം വരാത്തത്‌ പോട്ടെ, അവളേ കുറിച്ചുള്ള ചിന്തകളിലേക്ക്‌ വഴുതി വീഴാതെ ഉണര്‍ന്നിരിക്കാനും അവനു പ്രയാസമായി തോന്നി. അവന്‍ പലതും ആലോചിച്ച്‌ കിടന്നു.

“രാജനേ വിളിച്ചന്വേഷിച്ചാലോ.”
“അവളേ കുറിച്ചല്ലാ, ആ സുഹ്രുത്തിനെ കുറിച്ച്‌. പക്ഷെ എന്ത്‌ പറയും.”
“കണ്ടിട്ടിഷ്ടപ്പെട്ടെന്നോ?”
“അതു ശരിയാവില്ല, അതു പിന്നെ വയ്യാവേലിയാകും”

ഏതായാലും രാജന്റെ പാര്‍ട്ടിക്ക്‌ വന്നവരല്ലെ അവനെന്തെങ്കിലും അറിയാതിരിക്കില്ല.
ഫോണെടുത്ത്‌ നമ്പര്‍ ഡയല്‍ ചെയ്‌തു
“ഹലോ…”
“ഹലോ…”
“രാജനുണ്ടോ”
“ഇപ്പക്കോടുക്കാം, ആരാ വിളിക്കണത്‌”
“ഞാനാ സുകു”
“ഒര്‌ മിനിട്ട്ട്ടോ”
അല്‍പസമയം കഴിഞ്ഞ്‌
“എന്താടോ വെള്ളമടിച്ച്‌ ഓടിച്ച്‌ പോലിസുപിടിച്ചോ”
“ഇല്ലെടാ, ഒരു കാര്യം അറിയണം”
“എന്താ കാര്യം..”
“നിന്റേ വീട്ടില്‍ വന്ന ആ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നില്ലെ”
“ആര്‌ ഉമയും രമയുമല്ലെ”
“അതേ രമ തന്നെ”
“അപ്പോല്‍ ഉമയേ പറ്റിയല്ലാ അറിയേണ്ടത്‌”
“ഉമയല്ല, രമ”
“അതെന്താ സുകു, കാണാന്‍ മിടുക്കി ഉമയല്ലെ”
“അല്ല രമ മതി”
രാജന്‍ ചിരിച്ചു കൊണ്ടാണ്‌ പിന്നീട്‌ സംസാരിച്ചത്‌
“എന്താടോ രമ മതി എന്നൊക്കെ, കല്ല്യാണം അന്വേഷിക്കാനാണോ”
“അല്ല, എനിക്കല്ല….”
വിളിച്ചാകെ വഷളാകുമെന്നുറപ്പായി
രാജന്‍ അല്‍പ നേരം മിണ്ടിയില്ല പിന്നെ ചോദിച്ചു
“എന്താടോ സുകു കാര്യം, എന്തായാലും അത്‌ നടക്കുമെന്ന് തോന്നുന്നില്ല”
“അതെന്താ”
“അതങ്ങനെയാണ്‌”
“അങ്ങനെയെന്നു വച്ചാല്‍”
“രമക്ക്‌ വേറെയാളുണ്ട്‌”
“എന്നിട്ടെന്തിനാ അവള്‌ ഉമയുടെ കൂടെ വന്നത്‌”
രാജന്‍ വീണ്ടും ചിരിച്ചു
“അതു തന്നെയല്ലെടാ ഞാന്‍ ഇപ്പൊള്‍ പറഞ്ഞത്‌, അവള്‍ക്ക്‌ വേറെ ആളുണ്ട്‌. ആത്‌ നടക്കില്ലെന്ന്. നീ കിടന്നുറങ്ങ്‌. നമുക്ക്‌ നാളെ സംസാരിക്കാം..”

രാജന്‍ ഫോണ്‍ വച്ച്‌ കഴിഞ്ഞിട്ടും അവന്‍ കുറേ നേരം ഫോണില്‍ മുറുക്കെ പിടിച്ചിരുന്നു.

അവനു മനസ്സിലായോ എന്ന് രാജന്‍ അടുത്ത ദിവസം ചോദിച്ചില്ല, അവനും ആ കാര്യം മിണ്ടിയില്ല.

പക്ഷെ പണ്ട്‌ ഉമയുടെ കേള്‍ക്കാതെ പോയ മറുപടിക്ക്‌ പല രൂപങ്ങളും അര്‍ഥങ്ങളും അവന്‍ നല്‍കി. ഇനി ഉമയേ കാണുമ്പോള്‍ പഴയ ഓര്‍മ്മകളും ഉത്തരമില്ലാത്ത ചോദ്യങ്ങളും ഒന്നും അവനെ അലട്ടില്ലെന്നവനുറപ്പിച്ചു, മുന്‍പൊരിക്കല്‍ രാജന്റെ പാര്‍ട്ടിയില്‍ കണ്ട പരിചയം മാത്രം..

ആ കൂടിക്കാഴ്ച്ച അവന്‍ പ്രതീക്ഷിക്കുന്നുണ്ടോ ആവോ,
രാജന്റെ പാര്‍ട്ടികളിലൊന്നും പിന്നെ അവന്‍ അവരെ കണ്ടില്ല, അവന്‍ ചോദിച്ചുമില്ല…
ഉമക്കും അവന്റെ സാമിപ്യം ഉത്തരമില്ലാത്ത ചോദ്യങ്ങളായി തീര്‍ന്നിരിക്കണം
സുകുമാ.രമCategories: കഥ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: