കണ്‍ഫൈഡ്‌

എഞ്ചിനീറിംഗ്‌ കഴിഞ്ഞു നില്‍ക്കുന്ന കാലം. ഒരു അകന്ന ബന്ധുവിന്റെ വിവാഹം. പ്രോട്ടോക്കോള്‍ പ്രകാരം അച്ഛനാണ്‌ പോകേണ്ടത്‌, പക്ഷെ വേറേയും രണ്ടിടത്ത്‌ മുഖം കാണിക്കേണ്ടതുണ്ട്‌ അനിയന്‌ റ്റ്യുഷനുമുണ്ട്‌, നറുക്ക്‌ ഇതവണ ഈ ഹതഭാഗ്യന്റെ പേരിലായിരുന്നു. പഠിപ്പ്‌ കഴിഞ്ഞതില്‍ പിന്നെയാണ്‌ ആളുകള്‍ (പരിചിതരായ ആളുകള്‍) കൂടുന്നിടത്ത്‌ പോക്ക്‌ നിര്‍ത്തിയത്‌

“റിസള്‍റ്റ്‌ വന്നോ” “ഇനി എന്താ പരിപാടി” “ബാങ്ക്ലൂരില്‍ പോയിക്കൂടെ” “കമ്പ്യൂട്ടറ്‌ പഠിച്ചു കൂടെ” “ഒന്നും ആയിട്ടില്ല അല്ലെ” “പഠനത്തില്‍ അത്ര താല്‍പര്യമില്ല അല്ലെ” ” എന്നിങ്ങനെ റിസള്‍ട്ടില്‍ നിന്ന്‌ തുടങ്ങി തന്റെ ഇല്ലാത്ത പ്രശ്നങ്ങള്‍ക്കു പ്രിസ്ക്രിപ്ഷന്‍ എഴുതാനെത്തുന്ന ജനക്കൂട്ടത്തെ വെറുപ്പോടെ നോക്കികണ്ട കാലം. ഇന്നിതാ അവരുടെ മുന്‍പിലേക്ക്‌ ഒരു ദയയുമില്ലാതെതന്നെ എറിഞ്ഞു കൊടുത്തിരിക്കുന്നു.

തന്റെ തടി രക്ഷിക്കാന്‍ പോകുന്നിടത്തെ ജോഗ്രഫി മനസ്സിലാക്കുന്നത്‌ നല്ലതാവും. അമ്മയോടു ചോദിച്ച്‌ കുറച്ചൊക്കെ മനസ്സിലാക്കി. നമ്മുടെ പാര്‍ട്ടി വധുവിന്റെ പാര്‍ട്ടി, വരന്റെ പാര്‍ട്ടി ബാങ്ക്ലൂരില്‍ നിന്നെത്തുന്നു. വരന്‍ അവളടെ കൂടെ ജോലിചെയ്യുന്ന ആളാണ്‌ തമിഴ്‌നാട്ടുകാരന്‍ ഒരു ശെല്‍വം. വലിയ സാമ്യതകളില്ലാത്ത രണ്ടു ജനക്കൂട്ടം കൂടുന്നിടവും, ഒരു പ്രേമത്തിന്റെ സാക്ഷാത്‌കാരം ദര്‍ശിക്കുന്നതിലുള്ള ത്രില്ലും കാരണം തന്നെ ശ്രദ്ധിക്കാന്‍ സാദ്ധ്യത നന്നേ കുറവ്‌. കുറച്ചു വൈകി ചെന്നാലും മതി, പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ക്ക്‌ അപ്പിറ്റൈസര്‍ ആവുകയും വേണ്ടല്ലൊ.

ഏതായാലും വരന്റെ പാര്‍ട്ടി എത്തുന്നതിന്റെ മുന്‍പ്‌ മണ്ഡപത്തില്‍ എത്തി. വധുവിന്റെ അച്ഛനേയും അമ്മയേയും കണ്ട്‌ അറ്റെന്റന്‍സ്‌ കൊടുത്തു. ബാങ്ക്ലൂര്‍ ഗ്രൂപ്പ്‌ വരാറായി,സ്വീകരിക്കാന്‍ വിങ്ങി പൊട്ടുന്ന ചിലരുടെ വാതിലിനടുത്തേക്കുള്ള തള്ളലില്‍ കണ്ണടച്ച്‌ തുറക്കുന്നതിനുള്ളില്‍ വധുവിന്റെ അച്ഛന്റെ കൂടെ മുന്‍നിരയില്‍ താനും എത്തി.

ബാങ്ക്ലൂര്‍ സേലം റൂട്ടിലോടുന്ന ഒരു ലക്ഷുറി ബസ്സ്‌, മുരുകന്‍ ട്രാവെല്‍സ്‌ എന്ന്‌ വലിയ അക്ഷരത്തില്‍ മുന്‍പില്‍ എഴുതി വെച്ചിട്ടുണ്ട്‌, ഉള്ളില്‍ നിന്നും ഏതോ തമിഴ്‌ ടപ്പാംകുറ്റി പാട്ടും കേള്‍ക്കാം. ഏസി ബസ്സായതു കാരണം ഉള്ളിലേക്ക്‌ കാണാനും പറ്റില്ല, എല്ലാവരും വാതില്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന തമിഴ്‌മക്കളെ കാത്ത്‌ അക്ഷമരായി നിന്നു. വാതില്‍ സ്ലൈഡ്‌ ചെയ്ത്‌ ആദ്യം പുറത്തെക്ക്‌ ചാടിയത്‌ കിളിചെക്കനായിരുന്നു,പിന്നങ്ങൊട്ട്‌ ഒരു കാണേണ്ട കാഴ്ച്ചതന്നെയായിരുന്നു.

കിറ്റെക്സ്‌ ലുങ്കിയെ ഓര്‍മിപ്പിക്കുന്ന ഷര്‍ട്ടും പാവാട പോലത്തെ നീല പാന്റും ധരിച്ച പ്രഭുദേവമാര്‍, കണ്ണുപൊട്ടരെ പോലെ കൂളിംഗ്‌ ഗ്ലാസ്സിട്ട്‌ ത്രിവര്‍ണ്ണ പതാകയുടെ സില്‍ക്‌ ഷര്‍ട്ട്‌ തുന്നിച്ചിട്ട്‌ ഇന്ത്യയുടെ ബ്രാണ്ട്‌ അമ്പസഡറായി തോന്നിക്കുന്ന വരന്റെ അമ്മാവന്‍. സിംറാനാവാന്‍ ഒരുങ്ങിക്കെട്ടി ഖുശ്ബുവിന്റെ പ്രേതമായി രൂപാന്തരപ്പെട്ടുപോയ അമ്മച്ചിമാര്‍, അങ്ങിനെ നിര നിരയായി തമിഴകത്തിന്റെ സിനിമയും രാഷ്ട്രിയവും ചെര്‍ത്തുള്ള മിശ്രണം സേവിച്ചും, പുരട്ടിയും, ഉടുത്തും വന്ന ബന്ധുസദസ്സിന്റെ കൂടെ കമലാഹാസനെ പോലെ ശെല്‍വവും. പതിനാറു വയതിനിലെ കമലാഹാസനെ സകലകലാവല്ലഭനിലെ കോസ്റ്റ്യൂമണിയിച്ച പോലെ. പരീക്ഷക്ക്‌ പഠിക്കാതെ പരിഹസിക്കാന്‍ മാത്രം പഠിച്ച പല വിദ്വാന്മാര്‍ക്കും ഈ ദ്രശ്യം നന്നെ പിടിച്ചു. അടക്കി അടക്കി തമ്മില്‍ പറയാനും തുടങ്ങി.

വന്നവരുടെ സ്റ്റെയിലും ആഥിതെയരുടെ കൂട്ടത്തിലെ പരിഹാസം കലര്‍ന്ന നോട്ടവും അടക്കിയുള്ള കമന്റുകളും കൌതുകത്തോടെ നൊക്കി കാണുകയായിരുന്നു

“ഹലൊ ഹൌ ആര്‍ യു?” തിരിഞ്ഞു നോക്കി.

“ഐ ആം ചോപ്ര, ഷെല്‍വംസ്‌ ഫ്രണ്ട്‌ ഫ്രം ബാങ്ക്ലൂര്‍, വീ വര്‍ക്ക്‌ റ്റുഗെതര്‍”

ഹീറോവിന്റെ കൂടെയുള്ള സപ്പോര്‍ട്ട്‌ റോളാണ്‌, ബോളീവുഡില്‍ റോളില്ലാതെ താമിഴകത്ത്‌ എത്തിപ്പെട്ട ഒരു പാവം ഉത്തരെന്ത്യന്‍ നടനെ ഓര്‍മിപ്പിക്കുന്ന രൂപം.

“ഐ ആം ജയ്‌, ഷീലാസ്‌ കസിന്‍””എ ടിസ്റ്റന്റ്‌ കസിന്‍” കൂടുംബത്തിനേ പറ്റി കൂടുതല്‍ ചോദിക്കുന്നതിനു മുന്‍പെ പറയുന്നതാണ്‌ ബുദ്ധി.

“ടിസ്റ്റന്റ്‌? വെരി ഗുഡ്‌, ദെന്‍ ഐ കാന്‍ റ്റ്രസ്റ്റ്‌ യു മോര്‍ ഓവര്‍ യൂ ലുക്ക്‌ ക്വയറ്റ്‌ സെന്‍സിബിള്‍”

ചിരിച്ചു “ടെല്‍ മീ ഹൌ കാന്‍ ഐ ഹെല്‍പ്‌ യു”

“ഐ നീട്‌ റ്റു ഹാവ്‌ സം ടൊടി ബിഫോര്‍ തി പാര്‍ട്ടി ലീവ്‌സ്‌. ഓള്‍സോ സം ഗുഡ്‌ ഫിഷ്‌ ഫ്രൈ”
തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷമായിരുന്നു ചോപ്രക്ക്‌. റിസ്കില്ലാതെ കാര്യം സാധിക്കാന്‍ വധുവിന്റെ ഗ്രൂപ്പിലെ ഒരകന്ന കോണ്ട്ടക്റ്റിനെ തന്നെയാണ്‌ അയാളും അന്വേഷിച്ചു നടന്നത്‌. കല്യാണവീട്ടില്‍ അകന്ന ബന്ധുക്കള്‍ അകന്നു നില്‍കാറില്ല എന്ന സത്യം അയാള്‍ക്കറിയാമായിരുന്നു, വേണ്ടപ്പെട്ടവരായി തോന്നിക്കാന്‍ കൂടുതല്‍ ഇടപെഴകുകയാണ്‌ പതിവ്‌. ഇതിനു വിപരീതമായി മാറി നിന്ന് ആളുകളെ വീക്ഷിക്കുന്നത്‌ കണ്ടിട്ടാവാം തന്റടുത്ത്‌ തന്നെ വന്ന് മുട്ടിയത്‌. ഡിസ്റ്റന്റ്‌ എന്ന് സ്വയം പ്രഖ്യാപിച്ചതു കൊണ്ട്‌ ചോപ്രക്ക്‌ അധികം ബുദ്ധിമുട്ടെണ്ടി വന്നില്ലതാനും.

“യൂ വാണ്ട്‌ ഇറ്റ്‌ നൌ ബിഫോര്‍ തി ലഞ്ച്‌ ?”

ചോപ്ര കുലുങ്ങി ചിരിച്ചു”ക്യാ യാര്‍ ലഞ്ച്‌ കാന്‍ വൈറ്റ്‌ ലെറ്റ്‌ അസ്‌ ടാഷ്‌”

ഷീലയുടെ അച്ഛന്‌ ബൊധമുണ്ട്‌ മണ്ഡപത്തില്‍ നിന്ന്‌ അധികം ദൂരമില്ലാതെ തന്നെ ഒരു ബാറുണ്ട്‌, അവിടെ ചോപ്രക്ക്‌ ഐസെട്‌ ട്ടോടിയും കിട്ടും. അന്യ നാട്ടുകാരെ സാദാ കള്ളുഷാപ്പില്‍ കൊണ്ടുപോകുന്നത്‌ താന്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതുപോലെ ഒരുത്തനെ കൊണ്ടു പോയിട്ട്‌ അവിടുത്തെ വൃത്തി പോരാ എന്നും പറഞ്ഞുണ്ടാക്കിയ പുകില്‌ ചില്ലറയൊന്നുമല്ല.

“ദെയര്‍ ഇസ്‌ എ പ്ലേസ്‌ നിയര്‍ ബൈ, ഇറ്റ്‌ ഈസ്‌ എ ബാര്‍, ബട്ട്‌ യൂ ഗെറ്റ്‌ ടോടി ഓള്‍സൊ”
“വൈ വെയ്റ്റ്‌ ലെറ്റ്‌ അസ്‌ ഗൊ, ലെറ്റ്‌ ദി കിഡ്‌സ്‌ ഗെറ്റ്‌ മാരീഡ്‌”

ഉള്ളില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയിരുന്നു, മെല്ലെ പുറത്തേക്ക്‌ വലിഞ്ഞ കേന്ദ്രപ്രതിനിധി വടക്കനേയും സഹായിയായ മലയാളിയേയും ആരും ശ്രദ്ധിച്ചില്ല. അല്‍പം മാറി ഒരു ഓട്ടോ പിടിച്ച്‌ ത്രിവേണി ലക്ഷ്യമാക്കി നീങ്ങി.

ട്രിവേണി ബാര്‍ മുന്‍പ്‌ നൂര്‍ ഹോട്ടലായിരുന്നു, മലബാര്‍ സ്റ്റയിലന്‍ ബിരിയാണിയും കോഴി പൊരിച്ചതുമായിരുന്നു അറ്റ്രാക്ഷന്‍. ഫുഡ്‌ ഇന്‍സ്പെക്ടറുടെ ഭാര്യയും അനിയനും വന്നൊരു ദിവസം മലബാര്‍ സ്റ്റയിലന്‍ ബിരിയാണിയില്‍ മുട്ടയോടൊപ്പം ഒരാണിയും കിട്ടി. പൈസ കൊടുത്ത്‌ കേസ്‌ പിന്‍വലിപ്പിച്ചെങ്കിലും “ബിരിയാണിയില്‍ ആണി വേണോ?” എന്ന കൌതുകമുള്ള ചോദ്യം കാര്‍ത്തികം പത്രം ഉന്നയിച്ചപ്പോള്‍ വിവരം നാട്ടില്‍ പാട്ടായി,അങ്ങിനെ ക്രമേണ നൂര്‍ ഹോട്ടല്‍ പൂട്ടി നടത്തിപ്പുകാരന്‍ സൂപ്പി പൊന്നാനിക്ക്‌ പോയി. കഴിഞ്ഞ വര്‍ഷമാണ്‌ ത്രിവേണി തുറന്നത്‌. രണ്ടടിച്ചാല്‍ പിന്നെ ആണിയാണെങ്കിലും നല്ല എരുവു വേണം എന്നു മാത്രം ആവശ്യപ്പെടുന്ന ശരാശരി കുടിയന്‍മാരെക്കൊണ്ട്‌ ത്രിവേണി ഇന്നും നടന്നു പോകുന്നു.

“എന്താ സാറെ ഇന്ന് പതിവില്ലാതെ ഈ സമയത്ത്‌” ബാറില്‍ കയറാന്‍ നേരം ബെയറര്‍ പയ്യന്‍ ചോദിച്ചു.

“ജയ്‌ ആര്‍ യൂ എ റെഗുലര്‍ ഹിയര്‍” പയ്യന്റെ പരിചയപ്രകടനം കണ്ടിട്ട്‌ ചോപ്ര ചോദിച്ചു.

“വണ്‍സ്‌ ഇന്‍ എ വൈല്‍, ബട്ട്‌ നെവര്‍ അറ്റ്‌ ദിസ്‌ ടൈം ഓഫ്‌ ദി ടേ” ബെയറര്‍ പയ്യന്‍ ഇരിക്കുന്നിടത്തേക്ക്‌ വന്നു എന്നിട്ട്‌ ചോദിച്ചു”എന്താ സര്‍ എടുക്കേണ്ടത്‌”

“ഒരു കൂള്‍ ട്ടോടി, ഒരു കിംഗ്‌ ഫിഷര്‍, പിന്നെ മീന്‍ ഏതാ”

“കരിമീന്‍ വറുത്തതെടുക്കട്ടെ സര്‍”

“ശരി, പെട്ടെന്നു വേണം”

ബെയറര്‍ പയ്യന്‍ അധികം വൈകാതെ ട്ടോടിയും ബീയറും കൊണ്ടുവന്നു
“മീന്‍ ഒന്നുമതിയോ സര്‍”
“മതി, രണ്ടു മസാല പപ്പടവും എടുത്തൊ”

ബെയറര്‍ ബിയറും ട്ടോടിയും ഗ്ലാസ്സിലേക്ക്‌ ഒഴിച്ചു തന്നിട്ട്‌ പപ്പടം എടുക്കാനായി പോയി.
ഗ്ലാസ്സ്‌ കൈയ്യിലേന്തി “ചിയെര്‍സ്‌”

“ചിയെര്‍സ്‌ റ്റു യു ജയ്‌, ലെറ്റ്‌ തിസ്‌ ബീ ദി ബിഗിന്നിംഗ്‌ ഒഫ്‌ എ ന്യു ഫ്ര്ണ്ട്ഷിപ്പ്‌”

അതും പറഞ്ഞ്‌ ചോപ്ര തന്റെ ഗ്ലാസ്സില്‍ നിന്നും ഒരു കവിള്‍ മോന്തി.

ചോപ്രയുടെ മുഖത്ത്‌ ഒരു ചിരിയായി മായാതെ നിന്നിരുന്ന തന്നോടുള്ള നന്ദി, വാക്കുകളുടെ രൂപത്തില്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങി

“ജയ്‌, യൂ ടോണ്ട്‌ നോ ഹൌ ബിഗ്‌ ഏ ഫേവര്‍ തിസ്‌ ഹാസ്‌ ബീന്‍, ഐ ഹാവ്‌ ബീന്‍ ലോങ്ങിംഗ്‌ ഫോര്‍ എ കമ്പനി”

നന്ദിയില്‍ തുടങ്ങി ചോപ്ര ക്രമേണ തന്റെ ജീവചരിത്രത്തിലേക്ക്‌ നീങ്ങി. അയാളുടെ അച്ഛന്‍, അമ്മ, പെങ്ങള്‍, കൂട്ടുകാര്‍, സ്കൂള്‍, കോളേജ്‌, ജോലി, ബാങ്കളുര്‍ ജീവിതം എന്നിങ്ങനെ ഒരോ അദ്യായങ്ങള്‍ അയാള്‍ മാറി മാറി തന്റെ മുന്‍പില്‍ തുറന്നു കാട്ടി.അയാളുടെ കഥയില്‍ മുഴുകി സമയം പോയത്‌ താനും അറിഞ്ഞില്ല.

ബെയറര്‍ കൊണ്ടുവന്ന കരിമീനും, ഒരു കവിള്‍ മോന്തിയ ട്ടോടിയും അതെ പോലെ കിടക്കുന്നത്‌ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌.അത്‌ പറയാന്‍ തുടങ്ങിയപ്പോള്‍ കഥക്ക്‌ വിരാമമിടാനെന്നമട്ടില്‍ ചോപ്ര ചോദിച്ചു
“കാന്‍ ഐ കണ്‍ഫൈട്‌ ഇന്‍ യൂ ജയ്‌”

ഇന്നു കണ്ട തന്നില്‍ എന്താണിയാള്‍ക്ക്‌ രഹസ്യം സൂക്ഷിക്കാനുള്ളതെന്ന് മനസ്സിലായില്ല എങ്കിലും പറഞ്ഞു “ടെല്‍ മീ ചോപ്ര ഇറ്റ്‌ വില്‍ ബി ബിറ്റ്‌വീന്‍ മീ, യു ആന്‍ഡ്‌ ദിസ്‌ ഫിഷ്‌. ആന്‍ഡ്‌ ടോണ്ട്‌ വറി എബൌട്ട്‌ ദി ഫിഷ്‌, ഇറ്റ്‌ ഈസ്‌ ഓള്‍റെടി ഫ്രൈഡ്‌”

തമാശ വേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നി.

“ശെല്‍വം ഈസ്‌ ഏ നൈസ്‌ ഗയ്‌ ആന്‍ഡ്‌ വെരി ലക്കി റ്റു ഹാവ്‌ ഷീല ആസ്‌ ഹിസ്‌ വൈഫ്‌, ആന്‍ഡ്‌ സം അദേര്‍സ്‌ ആര്‍ ലൈക്‌ മീ, ദി ലൂസര്‍ ഹൂ ഗെറ്റ്‌സ്‌ റ്റു അറ്റെന്റ്‌ ദി ലോസ്റ്റ്‌ ലൌസ്‌ മാരേജ്‌”

“വാട്ട്‌ ഡു യൂ മീന്‍” അയാളുടെ കഥയില്‍ അങ്ങിനെ ഒരു വഴിത്തിരിവ്‌ തീരെ പ്രതീക്ഷിച്ചില്ല. മാത്രമല്ല ഒരു പരാജിതനായ പ്രണയ നായകന്റെ കദന കഥക്ക്‌ കേള്‍വിക്കാരനാകാന്‍ ഒട്ടും താല്‍പര്യമില്ല

“ഐ നോ ഇറ്റ്‌ സൌണ്ട്‌സ്‌ വെരി സ്ട്രേഞ്ജ്‌ ഫോര്‍ യു, വീ ഹാര്‍ഡ്‌ലി നോ ഈച്ച്‌ അദര്‍, ബട്ട്‌ ഐ വാണ്ടഡ്‌ റ്റു ട്ടെല്‍ സംവണ്‍ ആന്‍ഡ്‌ ഓള്‍സൊ വാണ്ടഡ്‌ റ്റു ബി എവെ വെന്‍ ദേ ട്ടൈ ദി നൊട്ട്‌”

“പക്ഷെ, ബട്ട്‌ ദെന്‍ വൈ ഡിഡ്‌ യൂ അറ്റെന്റ്‌ ദി ഫങ്ങ്ഷന്‍” ആവശ്യമില്ലാത്തിടത്ത്‌ വലിഞ്ഞു കയറി വന്ന് പിന്നെ മുങ്ങാന്‍ നില്‍ക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലായില്ല

“ദേ ആര്‍ ബോത്ത്‌ മൈ ക്ലോസ്സ്‌ ഫ്രണ്ട്സ്‌ ആന്‍ഡ്‌ ആന്‍ഡ്‌ ഷീല ഡസ്‌ നോട്ട്‌ നോ എബൌട്ട്‌ മൈ എഫെക്ഷന്‍” ചോപ്ര പറഞ്ഞതും അയാള്‍ കുടിക്കാതെ വച്ച കള്ളെടുത്ത്‌ അയാളുടെ മുഖത്തേക്കെറിയാനാണ്‌ തോന്നിയത്‌. അവള്‍ക്കും അറിയില്ല, ചോപ്രയേ അറിയുന്ന ആര്‍ക്കും അറിയില്ല, എന്നിട്ടും ഈ പൊട്ടന്‍ ഇപ്പോള്‍ തന്നൊട്‌ എന്തിന്‌ ഇതോക്കെ വിളമ്പി എന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

അയാളോടു തന്നെ ചോദിച്ചു”വൈ ഡൂ യൂ ട്ടെല്‍ ദിസ്‌ റ്റു മീ നൌ”

അല്‍പം ഫിലോസഫിക്കലായി ചോപ്ര തന്നോടു ഇതു പറഞ്ഞതിന്റെ പൊരുള്‍ പറഞ്ഞു തന്നു. തനിക്ക്‌ അയാളുടെ കാരണങ്ങള്‍ ബോധിച്ചോ എന്നും ചോദിച്ചില്ല, ഒരഭിപ്രായം അയാള്‍ പ്രതീക്ഷിച്ചിരിക്കില്ല

“സോ ജയ്‌ ഐ തിങ്ക്‌ ദി സെറിമോണി വില്‍ ബി ഓവര്‍ നൌ, ലെറ്റ്‌ അസ്‌ ഗോ ബിഫൊര്‍ ദേ ലീവ്‌” എന്നും പറഞ്ഞ്‌ ചോപ്ര പയ്യന്‍ തന്ന ബില്‍ സ്ലിപ്പിന്റെ പുറത്ത്‌ കാശും വെച്ച്‌ എഴുന്നെറ്റു

ബാറില്‍ നിന്നിറങ്ങി ചോപ്രയെ മണ്ഡപത്തിന്റെ മുന്‍പില്‍ കൊണ്ടുവിട്ടു. ബാങ്ക്ലൂര്‍ പാര്‍ട്ടി പോകാനൊരുങ്ങുന്നെ ഉള്ളു. വീണ്ടും അകത്തോട്ട്‌ കയറേണ്ട ആവശ്യമില്ലാത്തതു കൊണ്ട്‌ ചോപ്രയെ അവിടെതന്നെ യാത്രയയച്ചു.

“യൂ ഷുഡ്‌ കം റ്റു ബാങ്ക്ലൂര്‍ ആന്‍ഡ്‌ വീ ഷുഡ്‌ ഗെറ്റ്‌റ്റുഗെതെര്‍ എഗേയിന്‍”

“വില്‍ സീ, ആന്‍ഡ്‌ യൂ ഹാവ്‌ എ സേഫ്‌ ട്രിപ്പ്‌ ബാക്ക്‌”

കൈ കൊടുത്ത്‌ പിരിഞ്ഞപ്പോഴും വീട്ടില്‍ വന്ന് കിടക്കയില്‍ കിടന്നപ്പോഴും പരാജിതമായ പ്രെമത്തിന്‌ ചോപ്ര കൊടുത്ത ഫിലോസഫിക്കല്‍ ആങ്കിളായിരുന്നു മനസ്സില്‍.

“ഇഫ്‌ യു കാണ്ട്‌ കൊണ്‍വേ ഇറ്റ്‌ റ്റു ഹേര്‍ ആന്‍ഡ്‌ ദി മുമന്റ്‌ സ്ലിപ്പ്‌സ്‌ ഓഫ്‌, ബീ ഇറ്റ്‌ യുവര്‍ ലാസ്റ്റ്‌ ആന്‍ഡ്‌ ഒണ്‍ളി ചാന്‍സ്‌, സ്റ്റില്‍ ലൈഫ്‌ ഹാസ്‌ ടു മൂവ്‌ ഓണ്‍ ആന്‍ഡ്‌ ഫോര്‍ താറ്റ്‌ യൂ നീഡ്‌ വണ്‍ അനദര്‍ സോള്‍ റ്റു നോ യുവര്‍ സീക്രറ്റ്‌ സോ താറ്റ്‌ യൂ ഡോന്‍ഡ്‌ റീലിവ്‌ താറ്റ്‌ മുമന്റ്‌ ഒഫ്‌ ഡിസ്പെയര്‍ എലോണ്‍ ആന്‍ഡ്‌ താറ്റ്‌ ട്രൂത്ത്‌ വില്‍ ഷെഡ്‌ ലൈറ്റ്‌ ഓണ്‍ യുവര്‍ ലൈഫ്‌ എഹെഡ്‌”

തനിക്കു തന്റെ പ്രണയം എന്നെന്നെക്കുമായി നഷ്ടപ്പെടുന്ന നിമിഷം അടുത്തു വരുമ്പോള്‍ ആ സത്യം അറിയുന്ന താനല്ലാതെ മറ്റൊരു ആത്മാവെങ്കിലും ഈ ലൊകത്തുണ്ടായിരിക്കണം, തന്റെ വികാരങ്ങള്‍ മനസ്സിലാക്കി ആ മുഹുര്‍ത്തത്തെ തനിക്കൊപ്പം തരണം ചെയ്യാന്‍.പിന്നിടെന്നെങ്കിലും ആ മുഹൂര്‍ത്തത്തെ പുനര്‍ജീവിക്കേണ്ടി വന്നാല്‍ താനും തന്റെ സത്യവും ഒറ്റക്കല്ല ഈ ലോകത്ത്‌ എന്നുള്ള അറിവു ജീവിതത്തിന്‌ മുന്‍പോട്ടുള്ള വഴി കാണിക്കും.

ചോപ്ര മദ്യപിക്കാറില്ല, വെജിറ്റേറിയനുമായിരുന്നു, കള്ളും മീനും കഥപറച്ചിലിനു വേദിയൊരുക്കാന്‍ വേണ്ടി മാത്രമായിരുന്നത്രെ.
ചോപ്ര് പറഞ്ഞതിനോട്‌ താന്‍ യോജിക്കണം എന്നയാള്‍ക്കുണ്ടയിരുന്നൊ?

എല്ലാ പ്രശ്നങ്ങള്‍ക്കും വഴിമുട്ടലുകള്‍ക്കുമിടയിലും ജീവിതത്തെ മുന്‍പോട്ട്‌ കൊണ്ടുപോകാന്‍ പലരും ജീവിതത്തിന്‌ അവരവരുടെ വ്യാഖ്യാനങ്ങളും, കാഴ്ച്ചപ്പാടും, രൂപവും, ഭാവവും നല്‍കുന്നു, ഒറ്റപ്പേടാതിരിക്കന്‍ കൂട്ടിനായി അറിയാത്തവരുമായി അല്‍പനേരത്തേക്കെങ്കിലും പുതിയ ചങ്ങാത്തങ്ങള്‍ തുടങ്ങുന്നു.

ചോപ്രയും അയാളുടെ ജീവിതത്തിലെ അയാള്‍ മാത്രം അറിഞ്ഞിരുന്ന ആ വലിയ സംഭവത്തെ മറികടന്ന്‌ മുന്നോട്ട്‌ ജീവിക്കാന്‍ തന്നെയും അയാളുടെ വ്യാഖ്യനങ്ങളിലെ ഒരു കണ്ണിയാക്കിയെന്നതാണ്‌ സത്യം.
അത്രയേ താനും അറിയേണ്ടുCategories: കഥ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: