മര്‍ത്ത്യന്റെ ജനനം
ചെടികള്‍ക്കിടയില്‍ കുരുങ്ങി കിടന്ന ഒരു കയറ് അതിന്മെല്‍ അല്പം ദൂരെയായി ആരൊ വലിച്ചു കളിക്കുന്നത് പോലെ. കഴിഞ്ഞ ദിവസം മൊയിദീന്റെ അടുത്ത് നിന്നും കുഞ്ഞമ്മാമന്‍ പാടത്ത് പൂട്ടാന്‍ വേണ്ടി ഒരു നല്ലയിനം പോത്തിനെ വാങ്ങിയിരുന്നു. LPസ്കൂളിന്റെ അല്പം പടിഞ്ഞാറോട്ട് മാറി അല്പസ്വല്പം കൃഷിയും നടത്തി പോന്നിരുന്നു. ലോകം ആധുനികതയുടെ വലയില്‍ കുരുങ്ങുംപ്പോളും, ഓഫിസില്‍ ഇരുന്ന് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് പണിയുംപ്പോഴും കുഞ്ഞമ്മാമനു പ്രിയം മണ്ണിനൊടായിരുന്നു. ഭൂമിയും സ്വന്തം സമ്പാദ്യമാണ്. കൂട്ടുകാരും സഹപ്രവര്‍ത്തകരും പുരയിടമോ ഫ്ലാറ്റോ മെടിക്കുമ്പൊള്‍ കുഞ്ഞമ്മാമന്‍ വാങ്ങിയത് അല്പം ഭൂമി, പിന്നെ വൈകാതെ അതിന്മേല് കസറത്തും തുടങ്ങി. ചൊദിക്കാന്‍ ചെന്ന അമ്മയൊട് പറയുന്നതും കേട്ടു “സോഫ്റ്റ്വെയര് ഞങ്ങളൊക്കെയല്ലെ പണിയുന്നത്, അതു പലതും കാലാകാലം നില്‍ക്കില്ല, എന്തെങ്കിലും സ്വന്തമായി വേണമെങ്കില്‍ എന്നും മനുഷ്യന് മണ്ണെ ഉണ്ടാവു” അല്പം പഴഞ്ചനാണെങ്കിലും എതിര്‍ക്കാനൊ തിരുത്താനൊ അമ്മ പോയില്ല. ആല്ലെങ്കിലും വീട്ടില്‍ ഏറ്റവും പടിത്തമുള്ള ആളായിരുന്നു. 25 കഴിയും മുന്‍പെ തന്നെ ഒരു വര്‍ഷം അമെരിക്കയിലും യൂറോപ്പിലുമൊക്കെ പോയി നാടും ലോകവും കണ്ടവന്, അവനറിയും നല്ലത് എന്ന് അമ്മയും കരുതി കാണും.
ഇന്നലെ പൂട്ടാന്‍ കൊണ്ടുപോയിട്ടു പിന്നെ വൈകീട്ട് തൊഴുത്തില്‍ കെട്ടാന്‍ അമ്മാമന് പറഞ്ഞതായിരുന്നു, തന്റെ കഥയില്ലായ്മയ്ക്ക് വളപ്പില്‍ തന്നെ കെട്ടിയിട്ടു, ഇപ്പൊള്‍ കയറും പൊട്ടിച്ച് ആശാന് രാത്രി സവാരിക്കിറങ്ങിയതണ്. ഏതായാലും ഈ സമയത് മൂത്രം ഒഴിക്കാന്‍ തോന്നിയത് നന്നായി. കോവാലന് പതിയെ ചെന്ന് കയറില്‍ പിടിച്ച് ചെടികളില്‍ നിന്ന് കുരുക്ക് മാറ്റി മെല്ലെ വലിച്ചു. അപ്പുറത്തെ അനക്കം പെട്ടന്നു നിന്നു.
കോവാലന് അല്പനേരം സംശയിച്ചു നിന്നു, പിന്നെ അനക്കം കാണാത്തപ്പോള്‍ മെല്ലെ കയറും പിടിച്ച് ഇളക്കം കണ്ട ഭാഗത്തേക്ക് നടന്നു.ഇരുട്ടായിരുന്നതു കൊണ്ട് വലിയ വ്യക്തമല്ലായിരുന്നു, അടുത്തെത്താറായാപ്പൊള്‍ മരത്തിനോട് ചേര്‍ന്ന് അപ്പുറത്തേക്ക് തിരിഞ്ഞ് ഒരു രൂപം നില്‍ക്കുന്നത് കണ്ടു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അടുത്തേക്കു തന്നെ നടന്നു
“ആാരാ” കോവാലന് മെല്ലെ ചോദിച്ചു
“ഞാനാ” മുഖം കാണിക്കാതെ രൂപം പറഞ്ഞു
ആടുത്ത് ചെന്നപ്പോള്‍ പേടി മാറി. തന്നോളം തന്നെ വലുപ്പവും തടിയും ഉള്ള ഒരു പയ്യന്.
“ആരാന്നാ ചോദിച്ചെ” കോവാലന് വീണ്ടും ആവര്‍ത്തിച്ചു.
രൂപം തിരിഞ്ഞു നിന്നു.
“ഹമ്മേ…” അതും പറഞ്ഞ് കോവാലന് മലര്‍ന്ന് വീണു. ചാടി എഴുന്നേറ്റ് കണ്ണുകള്‍ തുടച്ച് വീണ്ടും നോക്കി. വിശ്വാസം വന്നില്ല. കയ്യില്‍ നുള്ളി നോക്കി, ഉറക്കത്തിലല്ല. തന്റെ അതേ രൂപം, അതേ മുഖം, അതേ കണ്ണ്, മൂക്ക് എല്ലാം. എന്തിന് വേഷം പോലും താന്‍ ഇട്ടിരിക്കുന്ന ലുങ്കിയും ടീഷര്‍ട്ടും.
ഇതെന്ത് വിദ്യ, ഞാനറിയാതെ എനിക്കൊരിരട്ടയൊ, ഇനി അച്ഛന് വല്ല അബദ്ധവും, ഇവനെന്ത് വേണം. സിനിമ ഇഷ്ട്ടമായിരുന്നെങ്കിലും സിനിമാ സ്റ്റയ്ലില്‍ ഒരു ജീവിതം തീരെ പ്രതീക്ഷിച്ചില്ല, ഓര്‍ത്തപ്പോള്‍ ഒരല്പം പേടിയും തോന്നി.
ആലോചിച്ചും പകച്ചും നില്‍ക്കെ രൂപം വീണ്ടും പറഞ്ഞു, “ഞാനാടൊ, മനസ്സിലായില്ലെ”
“ഇല്ല ഞാനല്ല എന്നേ മനസിലായുള്ളു” കോവാലന് ഉത്തരം നല്കി.
രൂപം ചിരിച്ചു “ഞാന്‍ നിന്റെ കാലനാണ്, സ്പെഷ്യല്‍ ടെപ്യുട്ടേഷന്‍”
“കാലനൊ?… പക്ഷെ ഞാന്‍ പത്ത് പാസ്സായിട്ടില്ല” കോവാലന് പറഞ്ഞു. അപ്പോള്‍ അതാണ് പറയാന്‍ തോന്നിയത്.
രൂപം വീണ്ടും ചിരിച്ചു, തന്റെ അതേ ചിരി, ആദ്യമായിട്ടണ് തന്റെ ചിരിക്ക് ഒരു കൊലചിരിയുടെ സാദൃശ്യം ഉണ്ടെന്ന് തോന്നിയത്
“പേടിക്കണ്ട” രൂപം പറഞ്ഞു “ഞാന്‍ യമപുരിയിലെ സ്പെഷ്യല്‍ ടാസ്ക് ഫോര്‍സിന്റെ ഭാഗമാണ് സാക്ഷാല്‍ യമദേവനല്ല, അദ്ദെഹം ഇപ്പോള്‍ വളരെ ബിസിയാണ്, അനിയന് പേപ്പര്‍ വായിക്കാറില്ലെ? ലോകമൊട്ടാകെ മനുഷ്യന് ഞങ്ങള്‍ക്ക് പണിയുണ്ടാക്കുന്ന വാര്‍ത്ത അനിയന് അറിഞ്ഞില്ലെ? ഇത് തുടരുകയാണെങ്കില്‍ സത്യം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാകുമെന്നു അദ്ധേെഹം മനസ്സിലാക്കി. അങ്ങനെ കഴിഞ്ഞ പ്രാവശ്യത്തെ ജെനെറല്‍ ബോടിയില്‍ സ്പെഷ്യല്‍ ടാസ്ക് ഫോര്‍സിന് രൂപം നല്കി. ഞാന്‍ ഇന്നലെയാണ് ട്രായിനിംഗ് കഴിഞ്ഞ് ഇറങ്ങിയത്”
എക്സ്പീരിയെന്സ് ഇല്ലാത്ത ഒരാളെ തന്റെ മരണം നടപ്പിലാക്കാന്‍ അയച്ചതില്‍ അല്പം ദെഷ്യം തോന്നിയെങ്കിലും അത് കാണിക്കാതെ കോവാലന് ചോദിച്ചു ” അപ്പൊള്‍ ചേട്ടാ ഇത് ‘ഓണ്‍ ധി ജോബ്’ ട്രായിനിംഗ് ആണൊ”
രൂപം വീണ്ടും ചിരിച്ചു “സ്പെഷ്യല്‍ ടാസ്ക് ഫോര്‍സിന്റെ ജനനത്തോടെ ‘പ്രോഗ്രാം-മരണ’ത്തിലും അല്പം മാറ്റങ്ങള്‍ സ്വാഭാവികം”
“എന്ത് മാറ്റങ്ങല്” കോവാലന് അല്പം ഈര്‍ഷ്യത്തൊടെ ചോദിച്ചു, തന്റെ മരണ കര്‍മ്മം ഔട്ട്സോര്‍സ് ചെയ്തത് കോവാലന് ഒട്ടും സുഖിച്ചില്ല.
രൂപം തുടര്‍ന്നു ” യമദേവനും സീനിയര്‍ മെമ്പേര്‍സും മനുഷ്യന്റെ ഈ നരവേട്ടയിലും സത്യത്തെ രക്ഷിക്കനുള്ള ദൌത്യവുമായി മുന്നോട്ടു പോകുമ്പൊള്‍, ഞങ്ങള്‍ ജൂനിയര്‍സ് പുതിയൊരു മനുഷ്യനെ അധവാ മര്‍ത്ത്യനെ സൃഷ്ടിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു. നിന്നെ സംബന്ധിച്ചിടത്തോളം ഒന്നും മാറിയിട്ടില്ല, നിന്റെ മരണമല്ല ഭാവി ജീവിതമാണ് ഇന്നും നിന്റെ മുന്പില്. ഒരല്പം അടീഷണല്‍ ഹെല്‍പ്പുണ്ടെന്നെ ഉള്ളു”
“മനസിലായില്ല” കോവാലന് പരഞ്ഞു
രൂപം അടുത്ത് വന്ന് തോളില്‍ കൈ വെച്ചു പറഞ്ഞു “ഇന്ന് നിന്റെ ഭൂതകാലത്തിന്റെ മരണമാണ് ഭാവിയുടെ ജനനവും. ഇന്ന് കോവാലന് മരിക്കുന്നു പകരം മര്ത്ത്യന് ജനിക്കുന്നു.”
“അപ്പോള്‍ പോത്ത്, ഈ കയര്‍” മുഴുമിക്കാന്‍ കഴിഞ്ഞില്ല
“കോവാലന് മരിക്കുന്നു മര്ത്ത്യന് ജനിക്കുന്നു”
“നിനക്കു മാത്രം കാണാവുന്ന, സംസാരിക്കാന്‍ കഴിയുന്ന, നിന്റെ പ്രതിരൂപമായി ഞാനും നിന്റെ കൂടെ ഇന്നുമുതല്‍ എന്നും”
മര്ത്ത്യന് തന്റെ പ്രതിരൂപത്തെ സത്യത്തിന്റെ രൂപമായി കണ്ട് നമിക്കുന്നു.
ഒരു പുതിയ യാത്ര തുടങ്ങുന്നു …….
Categories: കഥ
Leave a Reply